ഭാഗം 1
വടക്കേത്തറഗ്രാമം.നിദ്രയുടെ ആലസ്യം വിട്ട് പതിവ് പോലെ എഴുന്നേൽക്കുകയാണ്.ചില വീടുകളിൽ പ്രഭാതവാർത്തകൾ റേഡിയോയിലൂടെ മുഴങ്ങിക്കേൾക്കുന്നു. ടെലിവിഷൻ ഉള്ള വീടുകളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യാറുള്ള സംഗീത പരിപാടികൾ കേൾക്കുന്നുമുണ്ട്..കിണറ്റിൽ വെള്ളം കോരുവാൻവേണ്ടി കയർ വലിക്കുമ്പോഴുള്ള കപ്പിയുടെ ശബ്ദം കേൾക്കുന്നവീടും കുറവല്ല.
ഒരുവിധവീടുകളിലെ അടുക്കളയിൽ സ്ത്രീകൾ സജീവമാകുകയാണ്.
ചിലരാകട്ടെ പഴങ്കഞ്ഞി തലേന്ന് രാത്രിവച്ച ചൂരക്കറിയും വറ്റൽമുളകും ഉപ്പിലിട്ട കണ്ണിമാങ്ങ നീരും ചേർത്ത് ഒരു പിടിപിടിച്ച് വയലിലേക്കും പറമ്പിലേക്കും പണിക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വാർഷികപരീക്ഷ കഴിഞ്ഞു. അവധിക്കാലം ആഘോഷമാക്കുവാനും മാവിന്മേലെ കല്ലെറിയാനും കണ്ണാരം പൊത്തിക്കളിക്കാനുമൊക്കെ മാമന്റെ വീട്ടിലും കുഞ്ഞമ്മയുടെ വീട്ടിലുമൊക്കെ അതിഥികളായി വിരുന്നിനുവന്ന കുട്ടികൾ ഉള്ള വീടും കുറവല്ല.സൂര്യന്റെ ചെങ്കിരണങ്ങൾ വടക്കേത്തറ ഗ്രാമത്തിൽ അരുണവർണ്ണം വിതറാൻ തുടങ്ങുമ്പോൾ തന്നെ വരാൻ പോകുന്ന ദുരന്തസൂചനയെന്നവണ്ണം.ആ വാർത്ത വടക്കേത്തറ ഗ്രാമത്തിൽ അലയടിച്ചിരുന്നു.

കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേക്ക് ഓടുകയാണ്
അമ്പുവേട്ടൻ മരണപ്പെട്ടിരിക്കുന്നു... അതും
മാടൻതുരുത്തിനു സമീപം.ഈ വാർത്ത കെട്ടപാതി കേൾക്കാത്തപാതി ദേവനും മാടൻതുരുത്തിലേക്ക് കുതിച്ചു.കൂട്ടം കൂടിയ ആളുകളെ വകഞ്ഞുമാറ്റി ഒന്നേ നോക്കിയുള്ളൂ.കണ്ണുകൾ തുറിച്ച് പിടലി ഒരു വശത്തേക്ക് ഒടിഞ്ഞു.കഴുത്തിന് മുറിവ് പറ്റിയത് കൊണ്ടാകാം രക്തം വാർന്ന നിലയിലാണ് കണ്ടത്.
തുറിച്ച കണ്ണുകളിൽ നോക്കിയാൽ മനസ്സിലാകും അമ്പുവേട്ടൻ എന്തോകണ്ട് പേടിച്ചിട്ടുണ്ട് എന്ന്. അധികനേരം ആ രംഗം കണ്ടുനിൽക്കാൻ കഴിയാത്തത് കൊണ്ട് ദേവൻ മുഖംതിരിച്ചു. രണ്ട്ദിവസം മുൻപ് വരെ വായനശാലയിൽ വച്ച് തന്നോട് സംസാരിച്ചിരുന്ന അമ്പുവേട്ടനല്ലേ ഈ കിടക്കുന്നത്.പാവം നല്ലൊരു കർഷകൻ ആയിരുന്നു.ദേവന് എന്തോ വല്ലായ്മ തോന്നി...

(മാടൻതുരുത്ത്..... !ചെറിയൊരു പരിചയപ്പെടുത്തൽ....
വടക്കേത്തറയുടെ ഒത്തനടുവിലൂടെ ചെങ്കൽ പാകിയൊരു നാട്ടുവഴി അതിന്റെ ഒരു വശം.
വയൽ പാടങ്ങളും ഒറ്റപ്പെട്ടു നിൽക്കുന്ന ചില വീടുകളുമാണ്.അതും കടന്നാൽ പിന്നെ കാണാൻ സാധിക്കുക അവിടെയിവിടെയായി ചിലവ്യക്തികളുടെ സ്വകാര്യസ്ഥലത്തുള്ള വാഴത്തോപ്പുകളും കവുങ്ങിൻ തോപ്പുകളുമാണ്.പിന്നെ നല്ല മൂവാണ്ടൻ മാമ്പഴം കായ്ക്കുന്ന മാവ്, കസ്തൂരിമാവ്,പുളിയൻമാവ്,പിന്നെ പേരറിയാത്ത കുറേ നാട്ടുമാവ്,കാട്ടുമാവ് എന്നിവയാണ്. അവിടുന്നും കടന്ന് പോയാൽ ചെറിയ കുന്നും കുറ്റിക്കാടും പൊന്തക്കാടും കാണാൻസാധിക്കും.പിന്നെ കാണാവുന്നത് ഏക്കർ കണക്കിനുള്ള കശുമാവിൻ തോട്ടമാണ്.അതിന്റെ അപ്പുറം ചെങ്കുത്തായ മലയും കൊടും വനവുമാണ്.
മറുവശത്ത് ചില തറവാട് വീടുകളും ചെറ്റപ്പുരകളും കാണാം.വീട്ടുവളപ്പിലും അല്ലാതെയുമായി നല്ല വരിക്കപ്ലാവും സപ്പോട്ടമരവും ആത്തമരവും കാണാം . പിന്നെയും ഉള്ളിലേക്ക് പോയാൽ വിശാലമായ തെങ്ങിൻതോപ്പാണ് കാണാൻ സാധിക്കുക.അതും കടന്നാൽ നാട്ടുവഴിക്ക് സമാന്തരമായൊഴുകുന്ന ഒരു തോടും കാണാൻ സാധിക്കും.മറുവശത്ത് ഒരുകാട്ടിലാണ് അവസാനമെങ്കിൽ ഇവിടെ ഈ തൊട്ടിലാണ് അതിർത്തിയവസാനിക്കുക. ഈ തോട് ഒഴുകിയെത്തുന്നത് വടക്കേത്തറയുടെ കിഴക്കേ അതിർത്തിയായ മാടൻതുരുത്തിലാണ്. അവിടെയാണ് ചെങ്കൽ പാകിയ നാട്ടുവഴിയവസാനിക്കുന്നത്.തുരുത്തിൽ നിന്ന് ഗതിമാറിയൊഴുകുന്ന തോട് കാട്ടിലെത്തി നീർചാലുകളായി രൂപാന്തരപ്പെട്ട് പല കൈവഴികളിലൂടെ കടന്ന് പോകുന്നു.
നാട്ടുവഴിയവസാനിക്കുന്നത് മാടൻതുരുത്തിന്റെ ഒരുവശത്തുള്ള അഗാധമായ കൊല്ലിയിലാണ്.
അതിനുമപ്പുറം ചെങ്കുത്തായ മലയും കാടുമാണ്. അവിടുന്ന് അടുത്ത നാട്ടിലേക്കു പോകണമെങ്കിൽ മാടൻ തുരുത്തിൽ നിന്നും ദിശതെറ്റി ഒഴുകുന്ന തോടിലൂടെ കുറുകെ സഞ്ചരിച്ച് അക്കരെയെത്തിയാൽ മാത്രമേ ഒരു വീടെങ്കിലും കാണാൻസാധിക്കുള്ളു. മാടൻതുരുത്തും അത് ചുറ്റപ്പെട്ടു നിൽക്കുന്ന ഈ പ്രദേശവുമൊക്കെ എപ്പോഴും വിജനമായിരിക്കും.പകൽ പോലും അധികമാരും അവിടേക്ക് പോകാറില്ല അത്യാവശ്യം അക്കരേക്ക് പോകുന്ന ആൾക്കാർ മാത്രം മാടൻ തുരുത്തിന് കുറുകെ തടിയിൽ കെട്ടിയ പാലത്തിലൂടെ അക്കരേക്ക് പോകാറുണ്ട്. വടക്കേത്തറഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അക്കരേക്ക് പോകാനുള്ള കോൺക്രീറ്റ് പാലം പുതുതായി നിർമിച്ചിട്ടുണ്ടെങ്കിൽ പോലും.എളുപ്പത്തിൽ എത്താനുള്ള മാർഗമായി ചിലർ മാടൻ പാലം തന്നെയാണ് ആശ്രയിക്കാറ്..
മാടൻ തുരുത്തിലെ കടവിന്റെ പ്രത്യേകത അവിടെ നല്ല ആഴമാണ്.തിട്ടപ്പെടുത്താൻ പറ്റാത്തവിധത്തിൽ ആഴമുള്ളൊരു കടവാണിത്. വടക്കേത്തറയുടെ ഏറ്റവും ആഴമുള്ള കടവും ഇത് തന്നെയാണ്. തുരുത്തിന്റെ ആ ഭാഗത്ത് മാത്രം തോടിനിരുവശവും പാറക്കെട്ടാണ്. കടവിലേക്കിറങ്ങാൻ പണ്ട് കാലത്തെപ്പോഴോ നിർമ്മിച്ച പടിക്കെട്ടുകളും കാണാം.
ഇവിടെ ഇത്രആഴമുണ്ടാകാൻ കാരണം. പണ്ട് ജന്മിത്തം വാഴുന്ന കാലത്ത് ഏതോ ഒരു തറവാട്ട്കാരണവർ ഇവിടെ മനുഷ്യക്കുരുതി നടത്തിയുട്ടുണ്ടത്രെ...!കുരുതി നടത്തി വലിച്ചെറിയാൻ നിർമിച്ച വലിയകിടങ്ങിൽ ക്രമേണെ തോട് രൂപാന്തരപ്പെട്ടപ്പോൾ.വെള്ളംനിറഞ്ഞ് ആഴം വന്നതാണ്.അതിലേക്കിറങ്ങാനുള്ള പടികളാണ് ഇപ്പോൾ കാണുന്ന കടവിലേക്കിറങ്ങുന്ന പടികൾ എന്ന് ഒരു കഥ. പണ്ട് ഇവിടെ പാറക്കെട്ട് നിറഞ്ഞ പ്രദേശമാണെന്നും.ഉരുൾപ്പൊട്ടലിൽ പാറ നീങ്ങി വലിയ കുഴി രൂപാന്തരപ്പെട്ടതാണെന്ന് വേറൊരു കഥ.. !
"മാടൻതുരുത്ത്"എന്ന പേര് ഈ തുരുത്തിനെങ്ങനെ വന്നു എന്ന് ആർക്കും അറിയില്ല അതിനൊരു കഥ വാമൊഴിയായി കേട്ടിട്ടുമില്ല..
ധാരാളം മൽസ്യങ്ങളുള്ള സ്ഥലമാണിത്. വാള,വരാല്,ആരൽ എന്നിങ്ങനെ വലിപ്പമുള്ള മീനുകൾ ധാരാളമുണ്ട്.അവിടെ ചില സമയങ്ങളിൽ മുങ്ങാംകുഴിയിട്ട് മീൻ പിടിക്കാൻ വടക്കേത്തറയിലെ ചെറുപ്പക്കാരിൽ ചിലർ വരാറുണ്ട്.കൊട്ട നിറയെ മീനുമായിട്ടായിരിക്കും അവരുടെ മടക്കം.കാലങ്ങളായി അങ്ങനെ ചിലർ മാത്രമേ അവിടെ മീൻ പിടിക്കാൻ വരാറുമുള്ളു.അവർക്കും അവിടെയുള്ള ആഴം തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.

കൂടെയുള്ളവർ വിലക്കിയിട്ടും മനയ്ക്കലെ വാസുവേട്ടൻ ഒരിക്കൽ മുങ്ങാംകുഴിയിട്ട് ആഴത്തിലേക്ക് കൂപ്പ് കുത്തി നോക്കിയതാണ്.പകുതി ആയപ്പോഴേക്കും തിരിച്ചുവന്നു.കയ്യിൽ പിടക്കുന്ന വലിയ രണ്ടു വരാലും വായിൽ കടിച്ചുപിടിച്ചുകൊണ്ട് ഒരു ആരലും. ആഴത്തിന്റെ പകുതിയെത്തിയപ്പോഴാണ് ഒരാൾക്കുപോകാൻ വലിപ്പമുള്ള കുഴി പാറക്കെട്ടിനു വശത്ത് കാണാൻ കഴിഞ്ഞെന്നും അവിടെ വെറുതെയൊന്ന് കയ്യിട്ടപ്പോൾ കിട്ടിയമത്സ്യം ആണിതെന്നും പറഞ്ഞപ്പോൾ കൂടെയുള്ളർക്കും ഉത്സാഹമായി.ശ്വാസംപിടിച്ചു പകുതിദൂരം ആഴത്തിലേക്ക് ഊളിയിടാനുള്ള വിഷമം കാരണം അവർ ആ ഉദ്യമത്തിൽ നിന്ന് പിന്മാരി. പിന്നെ എന്തോ അസുഖകരമായ ഒരു ചുറ്റുപാടാണ് എപ്പോഴും മാടൻ തുരുത്തിൽ."കുരുതിക്കഥ"വേറെയും.അത് നടന്നു എന്ന് പറയുന്ന സ്ഥലമാകട്ടെ മേൽ പറഞ്ഞ ആഴങ്ങളിലെവിടെയോ ആണ് താനും.അത്കൊണ്ട് തന്നെ പാറക്കെട്ടിന്റെ വശങ്ങളിൽ നിന്ന് മീൻ പിടിക്കുക എന്നല്ലാതെ "ആഴത്തിൽ"മാത്രം മുങ്ങാനോ അവിടെ തപ്പി മത്സ്യം പിടിക്കാനോ അവർ ഇന്ന് വരെ തയ്യാറായിട്ടുമില്ല.ഇന്നാദ്യമായി വാസുവേട്ടൻ ആഴത്തിൽ മുങ്ങാംകുഴിയിട്ടു മീനുമായി വന്നേക്കുന്നു.ആഴത്തിന്റെ നില കാണാൻ പറ്റിയില്ലേലും മത്സ്യത്തിന്റെ ത്രായി(കൂടുതൽ മീൻ ഉണ്ടാകുന്ന സ്ഥലം ) കണ്ടുപിടിച്ചാണ് വന്നേക്കുന്നത്. കൂടെയുള്ളവർ വരാൻതയ്യാറല്ലെന്ന് കണ്ട വാസു വീണ്ടും ആഴത്തിലേക്ക് പോകാൻ തയ്യാറെടുത്തു. നേരത്തെകണ്ട ഒരാൾ വലിപ്പത്തിലുള്ള ഗുഹയിലേക്ക് കടന്ന് മീനുമായിവരാനാണ് വാസുവിന്റെ പുറപ്പാട്. വാസു പറഞ്ഞ ഗുഹ കരയിലുള്ളവർ കണ്ടില്ലെങ്കിലും.
ഒഴുകി കയറി തിരിച്ചിറങ്ങാൻ പറ്റണമെന്നില്ല അത്ര വരെ ശ്വാസം പിടിച്ചിരിക്കാൻ പറ്റില്ലെന്ന് ആവുന്ന വിധത്തിൽ പിൻതിരിയാൻ പറഞ്ഞിട്ടും വാസു ചെവി കൊണ്ടില്ല.വാസു ആഴത്തിലേക്ക് വീണ്ടും ഊളിയിട്ടു. താൻ നേരത്തെകണ്ട കുഴിയിലേക്ക് കയറാൻ..

ഓരോ നിമിഷവും ഓരോ മണിക്കൂർ പോലെയാണ് കരയിലുള്ളവർക്ക് തോന്നിയത് നാല്പത്തിയഞ്ചാമത്തെ സെക്കന്റിൽ വാസുവിന്റെ തല വെള്ളത്തിനു മീതെ കണ്ടു കരയിലുള്ളവർക്ക് ആശ്വാസമായി.കയ്യിൽ മീനൊന്നുമില്ല ആരുടേയും മുഖത്ത് പോലും നോക്കാതെ വാസു കൽപടികൾ കയറി ഒരു പോക്ക് പോയി. ബാക്കിയുള്ളവർ അന്തം വിട്ടു തമ്മിൽ നോക്കി ഇയാൾക്കിതെന്തുപറ്റി എന്ന ഭാവത്തിൽ... !
പിന്നെ വാസുവിനെ നാട്ടുകാർ കാണുന്നത് പിറ്റേന്ന് രാവിലെ മാടൻതുരുത്തിലെ കല്പടവിൽ മരിച്ചു കിടക്കുന്നതായിട്ടാണ്. പിടലി ഒടിഞ്ഞു കഴുത്തിന് ചുറ്റും മുറിവോടുകൂടി കണ്ണുകൾ ഉന്തി പേടിപിടിച്ച പോലെ...
ആ സംഭവത്തിനുശേഷം മാടൻതുരുത്തിലെ കടവിൽ മീൻപിടിക്കാനോ കുളിക്കാനോ ആരും ഇറങ്ങാറില്ല.വല്ലപ്പോഴും തുണി അലക്കാൻവരാറുള്ള അമ്മുക്കുട്ടിയമ്മ ഒരിക്കൽ കൽപ്പടി ഇറങ്ങുമ്പോൾ കാൽ തെറ്റിവീണു കിടപ്പിലായ ശേഷം അലക്കാനും ആരും വരാറില്ല.അമ്മുക്കുട്ടിയമ്മ പിന്നെ ആ കിടപ്പിൽ നിന്ന് അവസാനശ്വാസം വലിച്ചാണ് പോയത്.

മാടൻ തുരുത്തിനെ പരിചയപ്പെട്ട സ്ഥിതിക്ക് നേരെ കഥയിലേക്ക് വരാം )
ഭാഗം 2
ദേവൻ വീട്ടിൽനിന്നും വായനശാല ലക്ഷ്യമാക്കി നടന്നു. അമ്പുവേട്ടൻ മരണപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് ദിവസം ആയിരിക്കുന്നു. മരണാന്തര ചടങ്ങിൽ പങ്കെടുക്കാനോ സഞ്ചയനത്തിന് പോകുവാനോ സാധിച്ചിട്ടില്ല കാരണം താൻ വിഷുവിളക്കിനു മലക്ക് പോകുവാൻ മാലയിട്ടിട്ടാണുള്ളത്.
അമ്പുവേട്ടന്റെ ഭാര്യ രാജിചേച്ചിയുടെയും പിള്ളാരുടെയും കണ്ണീർ വറ്റിയ മുഖം കാണേണ്ടി വന്നില്ലാലോ അത് ഒരു കണക്കിന് നന്നായെന്ന് ദേവന് തോന്നി. മലക്ക് പോയി വന്നിട്ട് അക്ബറിനെയും കൂട്ടി ഒന്ന് രാജിച്ചേച്ചിയെ കാണാൻപോകാം എന്ന് മനസ്സിൽ കരുതുകയും ചെയ്തു.

(ദേവനെയും അക്ബറിനെയും പരിചയപ്പെടുത്താൻ ഈ സന്ദർഭം വിനിയോഗിക്കുന്നു.
ദേവനും അക്ബറും രണ്ട് ഇണപിരിയാത്ത കൂട്ടുകാർ.വെറും കൂട്ടുകാർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും.
രണ്ട് ശരീരവും ഒരാത്മാവുമായി നടക്കുന്ന രണ്ട് തൂവൽപ്പക്ഷികൾ.

വലിയ തറവാട് ആണ് ദേവന്റേത്.
മുത്തശ്ശൻ നാരായണമേനോൻ, മുത്തശ്ശി ഭവാനിയമ്മ,വല്യച്ഛൻ ഭാസ്ക്കരമേനോൻ, സുമതി വല്യമ്മ,അവരുടെ മക്കൾ ബാലേട്ടൻ,പാർവതി ചേച്ചി.
ദേവന്റെയച്ഛൻ ഗോപിനാഥൻ മേനോൻ മദ്രാസിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്യുന്നു.ഭാര്യ സേതുലക്ഷ്മിയും അവിടെത്തന്നെ ഒരു കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു.ഒറ്റമകനായ ദേവനെ അവിടെ അവരുടെകൂടെ നിർത്താൻ ശ്രമിച്ചെങ്കിലും ദേവന്റെ മുത്തശ്ശി ഭവാനിയമ്മയും മുത്തശ്ശൻ നാരായണൻ മേനോനും സമ്മതിച്ചില്ല.
പാർവതി ചേച്ചി പ്രീ ഡിഗ്രി കഴിഞ്ഞു. ഇപ്പോൾ ലീവ് ആയത് കൊണ്ട് ചെറിയച്ഛന്റെയടുത്തേക്ക് പോയിരിക്കുന്നു മദ്രാസിൽ. അതായത് ദേവന്റെ അച്ഛന്റെയടുക്കൽ.
ബാലേട്ടൻ പറമ്പും കൃഷിയുമൊക്കെ നോക്കി നടത്തുന്നു. മാല ഇട്ടതിനാൽ ഇത്തവണ ദേവൻ മദ്രാസിലേക്ക് പോയില്ല. പത്താം ക്ലാസ് അല്ലെ റിസൽറ്റോക്കെ അറിഞ്ഞു പോകാം എന്ന് കരുതി. പിന്നെ അക്ബറും പഠനം കഴിഞ്ഞു എത്താറാകുന്നതേയുള്ളു. അവധി കഴിഞ്ഞാൽ അവനെയും അടുത്ത് കിട്ടി എന്ന് വരില്ല.
ദേവന്റെ വീടും കഴിഞ്ഞ് ഒരു വാഴത്തോപ്പും കഴിഞ്ഞാൽ അക്ബറിന്റെ വീട് ആയി. ചെറിയൊരു വീടും പുരയിടവും ആണ് അകബറിന്റേത്.അക്ബറിന്റെ ഉപ്പ കുഞ്ഞാലി കൊണ്ടോട്ടിയിലുള്ള ഒരു പള്ളിയിലെ മൗലവി ആണ് മാസത്തിൽ ഒന്നോരണ്ടോ വട്ടം വീട്ടിലേക്ക് വരും. ഉമ്മ സുബൈദ ഒരു സാധു സ്ത്രീ ആണ് വീടിന്റെ വെളിയിൽ അധികം ഇറങ്ങാറില്ല. അക്ബറിന്റെ ഉപ്പൂപ്പാ ഹസ്സൻ കോയ അത്തർ കച്ചവടം നടത്തുന്നു തോളിൽ ഒരു ഇരുമ്പുപെട്ടിയുമായി മൂപ്പർ ഒരു പോക്ക് പോയാൽ മാസങ്ങൾ കഴിഞ്ഞാകും വരിക. ഓരോ നാട്ടിലെയും ഉറൂസ് പോലുള്ള പരിപാടിയിൽ നിറസാന്നിധ്യമായി അദ്ദേഹം ഉണ്ടാകാറുണ്ട്. തിരിച്ചു വരുമ്പോൾ കുട്ടികൾക്കുള്ള കളിക്കോപ്പും മധുരപലഹാരങ്ങളുമൊക്കെയായിട്ടാകും വരിക.അതിൽ ദേവന്റെ വിഹിതം പ്രത്യേകം അദ്ദേഹം കരുതാറുമുണ്ട്. ഹസ്സൻകോയയുടെ ഭാര്യ അക്ബറിന്റെ ഉമ്മൂമ ഐശുമ്മ നല്ലൊരു പാചകക്കാരിയാണ്. അവർ അയൽവീടുകളിലൊക്കെ പാചകം ചെയ്യാൻ സഹായിക്കാൻ പോകാറുണ്ട്. വീട്ടിൽ വിശേഷപ്പെട്ട എന്ത് പലഹാരം ഉണ്ടാക്കിയാലും ദേവന് മാറ്റിവെക്കാൻ മറക്കാറുമില്ല.ദേവന് ആ വീട്ടിലുള്ള സ്ഥാനം ഊഹിക്കാമല്ലോ... !
പിന്നെയുള്ളത് അക്ബറിന്റെ അനിയത്തിക്കുട്ടി അമീറ യാണ് (ദേവന്റെയും അക്ബറിന്റേയും അമ്മു.)എട്ടാം തരത്തിൽ പഠിക്കുന്നു അക്ബറിന്റെ രണ്ടര വയസ്സിനു ഇളയത്. എപ്പോഴും വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് അവളുടേത്.അക്ബറിനെ വട്ടം ചുറ്റിക്കുമവൾ.ഉപ്പ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും നല്ല കുട്ടികളായി അടങ്ങിയൊതുങ്ങിയിരിക്കും. ഇല്ലെങ്കിൽ ബഹളം ആയിരിക്കും.ദേവന്റെ മുന്നിൽ പൂച്ചക്കുട്ടിയായിരിക്കുമവൾ.നല്ല വിടർന്ന കണ്ണുകളും.കവിളിലുള്ള കറുത്ത മറുകും. കിളിമൊഴി പോലുള്ള അവളുടെ സംസാരവും കേട്ടാൽ ആരും ആ സുന്ദരിക്കുട്ടിയെ ഒന്ന് നോക്കി നിന്ന് പോകും. അക്ബറും ദേവനും ഒരുമിച്ചാണ് 10വരെ പഠിച്ചത് മൂന്ന് പേരും അടുത്ത പട്ടണത്തിലേക്ക് നടന്നിട്ടാണ് സ്കൂളിൽ പോകാറുള്ളത് അവധിക്കു സ്കൂൾ പൂട്ടിയപ്പോൾ അക്ബർ മദ്രസ പഠനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽ ഒരു ക്ലാസ് എടുക്കുവാൻ ഉപ്പയുടെ കൂടെ പോയിരുന്നു. ഒരുമാസത്തെ ഒരു ക്ലാസ്.
അക്ബർ മദ്രസയിൽ ഒമ്പതാം ക്‌ളാസിലും അമ്മു ആറാം ക്‌ളാസിലുമാണ്. ഒരുമാസത്തേക്ക് മദ്രസയും അവധി ആയതിനാൽ എല്ലാർക്കും ബഹുരസം തന്നെ.
കറുത്ത വസ്ത്രവും മാലയും ധരിച്ച് ദേവനും.വെളുത്ത മുണ്ടും ഷർട്ടും ഒരു തൊപ്പിയും ധരിച്ച് അക്ബറും തോളിൽ കയ്യിട്ട് നടക്കുന്നത് കണ്ടാൽ ഏതൊരു മനുഷ്യനും കണ്ണിൽ സന്തോഷത്തിന്റെ പൂത്തിരി കത്തും. ഒരാളിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും നറുമണമാണെങ്കിൽ മറ്റേയാളുടെ ശരീരത്തിൽ നിന്ന് അത്തറിന്റെ പരിമളമായിരിക്കും പ്രവഹിക്കുക. ചിലർ സ്നേഹത്തോടെ കളിയാക്കിക്കൊണ്ട് പറയും "ദേ പോണ് .അയ്യപ്പനും വാവരും" .. !
അക്കുവിനെയും അമ്മുവിനെയും ദേവൂനെയും പരിചയപ്പെട്ടല്ലോ ഇനി കഥയിലേക്ക് പോകാലോ ?)

ഭാഗം 3
ഓരോന്നാലോചിച്ച് ദേവൻ വായനശാലയിൽ എത്തിയതറിഞ്ഞില്ല ഒന്ന് രണ്ട് പേർ പത്രം വായിക്കുന്നു.അച്ചുവേട്ടനും ചന്ദ്രേട്ടനും അമ്പുവേട്ടന്റെ മരണത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നു. അല്ലേലും നാട്ടിൽ ഇത് തന്നെയാണല്ലോ സംസാരവിഷയം!. പകുതി കല്ലും കട്ടയും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കെട്ടിടമാണ് വടക്കേത്തറയിലെ വായനശാല.രണ്ട് റൂം ആണ് വായനശാലക്ക് ഒന്നിൽ ലൈബ്രറി ആയും മറ്റേതിൽ കുറച്ചു പത്രങ്ങളും ഉരുളിയും കുറച്ചു കസേരകളുമാണ്.നാട്ടിൽ ചെറിയ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ വായനശാലയിൽ നിന്നാണ് ഇതൊക്കെ എടുക്കാറുള്ളത്.വായനശാലയിൽ എപ്പോഴും ആൾക്കാരുണ്ടാകും. ലൈബ്രറിയിൽ പുസ്തകം വായിക്കാനും വായനശാലയിലെ റേഡിയോയിലെ നാടകം കേൾക്കാനുമൊക്കെ മുടങ്ങാതെ ആൾക്കാർ വരാറുണ്ടായിരുന്നു. ഞായറാഴ്ചകളിൽ സിനിമകളുടെ ശബ്ദരേഖ കേൾക്കാൻ ഒരുവിധമാൾക്കാരൊക്കെ വായനശാലയിലെ സിമന്റു തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും.
''ഇതാര് ദേവനോ അക്കു നാട്ടിലെത്തിയില്ലേ ദേവാ ?അവനീ നടന്നതൊക്കെയറിഞ്ഞിനാ ??''അമ്പുവേട്ടന്റെ ചടങ്ങിന് കൊണ്ടുപോയ കസേരയും പാത്രവും തിരിച്ചിറക്കുന്നതിനിടയിൽ വായനശാലയ്ക്കടുത്ത് താമസിക്കുന്ന രാമേട്ടൻ ചോദിച്ചു... !.
"ഇല്ല രാമേട്ടാ അക്കു രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടേ വരത്തുള്ളു... അവൻ ഒന്നും അറിഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ല. "
അപ്പോഴാണ് അച്ചുവേട്ടൻ അങ്ങോട്ട് വന്നത്
പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്തുവന്ന ആളാണ് അച്ചുവേട്ടൻ"കേട്ടോ രാമാ അമ്പു മരിക്കുന്നതിന് തലേ ദിവസം മാടൻ തുരുത്തിൽ പോയിരുന്നു പോലും.. രാജിയാണ് പറഞ്ഞത്... അച്ചുവേട്ടൻ വിശദീകരിച്ചു അമ്പു മരിക്കുന്നതിന് തലേദിവസം രാവിലെ പട്ടണത്തിൽ പച്ചക്കറിയുമായി പോയിരുന്നു സന്ധ്യ നേരത്താണ്
തിരിച്ചെത്തിയത്. നേരം വൈകിയത് കൊണ്ടാണോ മറ്റെന്തെങ്കിലും ഉൾപ്രേരണകൊണ്ടാണോ എന്നറിയില്ല അമ്പു"മാടൻതുരുത്തിലെ"തടിപ്പാലം വഴിയാണ് വീട്ടിലേക്കു വന്നത്.വീട്ടിലെത്തി കാപ്പിയൊക്കെ കുടിച്ച് വിറ്റ പച്ചക്കറിയുടെ കണക്കൊക്കെ നോക്കുമ്പോഴാണ് താൻ കയ്യിൽ കൊണ്ട് നടക്കാറുള്ള പട്ട പൊട്ടിയ വാച്ച് കാണാതെയായ വിവരം അമ്പു അറിഞ്ഞത്.കൊണ്ടുവന്ന സഞ്ചിയിലോക്കെ പരതി നോക്കി കിട്ടിയില്ല. ഓർത്തുനോക്കിയപ്പോൾ മാടൻപാലത്തിൽ കയറുമ്പോൾ സമയം നോക്കിയതോർമ്മവന്നു. മിക്കവാറും പാലത്തിൽ വീണുകാണും എന്ന് കരുതി അമ്പു മാടൻതുരുത്തിലേക്ക് പോകാൻ തുടങ്ങി രാജിയും മക്കളും എത്രപറഞ്ഞിട്ടും അമ്പു കേട്ടില്ല ഒരു വാശി പോലെ അമ്പു പോയി. ഇതിൽ രസം എന്ന് വച്ചാൽ അമ്പു ഇറങ്ങിയ കുറച്ചു സമയം കഴിഞ്ഞുടനെ മകൾ ഉഷക്ക് അച്ഛൻ ഇത്രനേരം പരതി നടന്ന വാച്ച് ഉമ്മറപ്പടിയിൽ നിന്ന് കിട്ടുകയും ചെയ്തു.
ഒരു മണിക്കൂറിനുള്ളിൽ പോയ അമ്പു തിരിച്ചെത്തിപോലും.രാജിയോടും പിള്ളേരോടും ഒരുവാക്ക് പോലും മിണ്ടാതെ റൂമിൽ കയറിക്കിടന്നു. വാച്ച് കിട്ടിയ കാര്യം ഉഷ പറഞ്ഞപ്പോൾ.അവ്യക്തമായ ഒരു ഭാവത്തോടെ നോക്കുക മാത്രം അമ്പു ചെയ്തു പോലും. ഉഷയെനോക്കി നാവു നുണയുകയും ചെയ്തു എന്നാണ് രാജി പറഞ്ഞത്..പോയ അമ്പു മാടൻ തുരുത്തിൽ എന്തോ കണ്ടിട്ടുണ്ട് എന്തോ ബാധ കയറിയപോലെയാണ് തിരിച്ചെത്തിയത്. പിന്നെ എപ്പോഴാ പാതിരാത്രിക്ക് പോയതെന്ന് അറിയില്ല ആരും കണ്ടിട്ടില്ല. പിന്നെ കണ്ടത് മാടാൻതുരുത്തിലെ കല്പടയിൽ അമ്പുവിന്റെ ചേതനയറ്റ ശരീരമാണ്.. "!
ഇത്രയും പറഞ്ഞ് അച്ചുവേട്ടൻ നിർത്തി. ദേവനും രാമേട്ടനും മറ്റുള്ളവരുമെല്ലാം ഒരു യക്ഷിക്കഥ കേൾക്കുന്നത് പോലെ വാ പൊളിച്ചിരിക്കുകയായിരുന്നു. യാഥാർഥ്യത്തിലേക്ക് തിരിച്ചെത്താൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. അച്ചുവേട്ടൻ തുടർന്നു "നിങ്ങൾക്കിത് കേട്ടിട്ട് എന്ത് തോന്നുന്നു"ആർക്കും ഉത്തരമില്ല! അച്ചുവേട്ടൻ പറഞ്ഞു"എടാ നിങ്ങൾക്കോർമ്മയില്ലേ മനയ്ക്കലെ വാസുവിനെ! മീൻ പിടിക്കാൻ കുഴിയിലിറങ്ങിയിട്ട് എന്തോ കണ്ട് ഭയന്ന പോലെ ആരോടും മിണ്ടാതെ കയറിപ്പോയത്.അന്ന് വാസു മരിച്ചുകിടന്ന അതേ കല്പടവിൽ അതേ പോലെ തന്നെയല്ലേ അമ്പുവും കിടന്നത്.... """
അത് വരെ മിണ്ടാതെയിരുന്ന ചന്ദ്രേട്ടൻ എന്തോ ഓർത്തപോലെ പറഞ്ഞു. "നമ്മുടെ അമ്മുക്കുട്ടിയമ്മ കാൽ തെറ്റി വീണതും ഇതേ പടവിൽ തന്നെയാണ് പിന്നെ ആ പാവം അവസാനം വരെ സംസാരിച്ചിട്ടില്ല രാത്രികാലങ്ങളിൽ എന്തോ കണ്ട് ഭയന്ന പോലെ നിലവിളിക്കാറുണ്ടെന്ന് പറയുന്നത് കേട്ടിരുന്നു.. """
"വാസു മരണപ്പെട്ട ദിവസം ഓർമ്മയുണ്ടോ അച്ചുവേട്ടൻ ചോദിച്ചു "അത് ശനിയാഴ്ച്ചയാണ്" രാമുവേട്ടനാണ് മറുപടി കൊടുത്തത്.രാമുവേട്ടനത് ഓർമയുണ്ടാകും കാരണം രാമുവേട്ടന്റെ കല്യാണത്തിന്റെ തലേ നാൾ ആണ് വാസു മരണപ്പെട്ടത് അത് കൊണ്ട് ചെറുതായിട്ടായിരുന്നു കല്യാണം കൂടിയത്."അമ്പു മരണപ്പെട്ടതോ" ? അച്ചുവേട്ടന്റെ അടുത്ത ചോദ്യം "ഇന്ന് തിങ്കൾ ഇന്നലെ ഞായർ മിനിഞ്ഞാന്ന് ശനി അതേ അതും ശനിയാഴ്ച്ച തന്നെ"തെല്ലൊരു ആശങ്കയോടെ രാമുവേട്ടൻ പറഞ്ഞു. "തെറ്റ് നമ്മൾ മരണപ്പെട്ടു കിടക്കുന്നത് 'കണ്ടത് ശനിയാഴ്ച്ച'എന്നേയുള്ളു.നമ്മൾകണ്ടത് ശനിയാഴ്ച്ച മരണപ്പെട്ടത്.അല്ലെങ്കിൽ കൊല്ലപ്പെട്ടത് വെള്ളിയാഴ്ച രാത്രി ആയിക്കൂടെ"" വാസുവിന്റെ പോസ്റ്റ് മോർട്ടം ഒരു ചടങ്ങ് പോലെ പോലീസ് തഹൽസീദാരുടെ മേൽനോട്ടത്തിൽ ചെയ്‌തെങ്കിലും എന്താ പറഞ്ഞത്.മരണം നടന്നിട്ട് 8മണിക്കൂറിന് മേലെ ആയി എന്ന് കഴുത്തിനു ചുറ്റുമുള്ള മുറിവിൽ നിന്നും രക്തം ധാരാളം ആയി പോയത് കൊണ്ടാണ് മരണ കാരണം എന്ന്. എന്തോ കണ്ട് ഭയന്നിട്ടുണ്ട് എന്ന്... ശനിയാഴ്ച രാവിലെ എട്ട് മണിക്കൂർ മുൻപ് എന്ന് പറഞ്ഞാൽ വെള്ളിയാഴ്ച അർധരാത്രിയാണ് സമയം.
അവസാനം അജ്ഞാത ജീവിയുടെ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു എന്ന് വരുത്തി അവർ വാസുവിന്റെ സംഭവം അവിടെ തീർത്തു."വാസുവിന്റെ അതേ ആവർത്തനം തന്നെയാണ് അമ്പുവിനും സംഭവിച്ചത്.അമ്പുവിന്റെ കാര്യത്തിലും അവർ പറഞ്ഞെതെന്താ എന്തോ കണ്ട് പേടിച്ചു വീണു മരിച്ചു എന്ന്.എന്ത് കണ്ടു എന്നോ കഴുത്തിലുള്ള മുറിവെങ്ങനെ വന്നതെന്ന ചോദ്യവും ഇല്ല ഉത്തരവുമില്ല. "അച്ചുവേട്ടൻ തുടർന്നു "കൊല്ലപ്പെട്ടു"എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങളുടെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. ഇതൊരു "കൊലപാതകം" തന്നെ എന്ന് ഈ രണ്ടു സംഭവും അടിവരയിട്ടു പറയാൻ എന്നെ പ്രേരിപ്പിക്കുന്നു. ഇനി അറിയേണ്ടത് അമ്മുക്കുട്ടിയമ്മ വീണ ദിവസവും മരണപ്പെട്ട ദിവസവുമാണ്. ദേവനെ അപ്പോഴാണ് ചന്ദ്രേട്ടൻ ശ്രദ്ധിച്ചത്. അച്ചുവേട്ടനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചന്ദ്രേട്ടൻ പറഞ്ഞു "ഇയാൾ പട്ടാളത്തിൽ നിന്ന് വിരമിച്ചാലും പട്ടാളച്ചിട്ടയിലേ കാര്യങ്ങൾ നോക്കി കാണുള്ളൂ. വെറുതെ ആളെ പറഞ്ഞ് പേടിപ്പിക്കാൻ '' കാര്യം മനസ്സിലാക്കിയ അച്ചുവേട്ടൻ സന്ദർഭം ലഘൂകരിക്കാൻ വേണ്ടി പറഞ്ഞു " വിമുക്ത ഭടനായി പോയില്ലെ ഇങ്ങനെ ബഡായി പറഞ്ഞാലെ ഒരു ഉഷാറുള്ളൂ അല്ലെടാ ദേവാ" ദേവന് കാര്യം മനസ്സിലായി താൻ പേടിക്കും എന്ന് കരുതി വിഷയം മാറ്റിയതാണ് .ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.
അച്ചുവേട്ടനോട് ''സ്വാമി ശരണം.'' എന്നും പറഞ്ഞ് ദേവൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. "മോൻ ഇയാൾ പറയുന്നത് കേട്ടിട്ട് പേടിക്കേണ്ടാട്ടോ '' എന്ന് ചന്ദ്രേട്ടനും രാമേട്ടനും പിന്നിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.അതിന് മറുപടി പറയാൻ നിൽക്കാതെ ദേവൻ വീട്ടിലേക്ക് നടന്നു.അവർ പറയുന്നത് മുഴുവൻ കേൾക്കാൻ സാധിക്കാത്തതിന്റെ കുണ്ഠിതമായിരുന്നു അവന്റെ മനസ്സിൽ.പക്ഷെ അച്ചുവേട്ടൻ അവസാനം പറഞ്ഞത് അവന്റെ മനസ്സിൽ ചോദ്യചിഹ്നം പോലെ ഉയർന്നു.'കൊലപാതകം' നടന്നിരിക്കുന്നു .വാസുവേട്ടനും അമ്പുവേട്ടനും കൊല്ലപ്പെട്ടിരിക്കുന്നു.അതുംവെള്ളിയാഴ്ച്ച ദിവസങ്ങളിൽ.വാസുവേട്ടൻ മരണപ്പെട്ടത് ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് ആക്കുവും ഞാനും കാണാൻ പോയില്ല.അല്ല അക്കു പോകാൻ സമ്മതിച്ചില്ല.അവന് ഇതൊക്കെ ഭയങ്കര പേടിയാണ്.അമ്മുക്കുട്ടിയമ്മ വീണ ദിവസമേതാണെന്ന് നോക്കണം എന്നല്ലേ അച്ചുവേട്ടൻ പറഞ്ഞത്? അച്ചുവേട്ടൻ കാര്യങ്ങൾവേണ്ട വിധം മനസ്സിലാക്കിയിട്ടുണ്ട് അച്ചുവെട്ടന്റെ വാക്കിന് എല്ലാരും വിലകല്പിക്കുന്നതാണ്. ഒന്നുമില്ലേലും അച്ചുവേട്ടൻ ഒരു പട്ടാളക്കാരൻ ആയിരുന്നല്ലോ!അതിന്റെ ഒരു പവർ കാണിക്കാതിരിക്കില്ലലോ.ദേവന് അച്ചുവെട്ടനോട് ആരാധന തോന്നിയ നിമിഷം ആയിരുന്നത്.അക്കു നാട്ടിലെത്തട്ടെ എല്ലാം വിശദമായി പറയണം തൽക്കാലം അമ്മുവിനോട്(അമീറ) ഒന്നും പറയതിരിക്കുന്നതാണ് നല്ലത്. പാവം പേടിക്കും.ഓരോന്നാലോചിച്ച് നടക്കുമ്പോൾ ബാലേട്ടൻ തോട്ടത്തിൽ നിന്ന് കാൽ കഴുകി വീട്ടിലേക്ക് പോകാൻ തുടങ്ങുന്നത് ദേവൻ കണ്ടു.അവൻ ബാലേട്ടന്റെയൊപ്പം വീട്ടിലേക്ക് പോകുവാൻ തൊട്ടത്തിന്നടുത്തേക്ക് ഓടി പോയി.

രണ്ട് മൂന്ന് ദിവസം വായനശാലയിലും ആൽക്കൂട്ടത്തിനിടയിലുമൊക്കെ അമ്പുവിന്റെയും വാസുവിന്റെയും മരണത്തിന്റെ സാദൃശ്യവും അച്ചുവേട്ടന്റെ കണ്ടെത്തലുമൊക്കെയായിരുന്നു സംസാര വിഷയം.ഉഷയോട് അമ്പു അവസാന ദിവസം പെരുമാറിയതും അമ്മുക്കുട്ടിയമ്മ വീണതുമൊക്കെ നാട്ടുവർത്തമാനത്തിൽ ഇടക്ക് കയറി വരുന്നുണ്ടായിരുന്നു.
കുളിച്ച് വിളക്കും കണ്ട് ശരണം വിളിയും കഴിഞ്ഞിരിക്കുമ്പോൾ ദേവൻ മനസ്സിലോർത്തു കണക്കു പ്രകാരം അക്കു(അക്ബർ) ഇന്ന് രാത്രിയോടെ എത്തേണ്ടതാണല്ലോ..?അവനും ബാപ്പയും ഒരുമിച്ചായിരിക്കും വരിക .പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ദേവൻ അത്താഴം കഴിച്ച് കിടന്നു.ഉറക്കം വന്നിട്ടൊന്നുമല്ല.പാറുചേച്ചി ഉണ്ടെങ്കിൽ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കായിരുന്നു.ഇവിടുത്തെ സംഭവ വികാസങ്ങൾ ഒന്നും അക്കു അറിയാത്ത പോലെ പാറുവും അറിഞ്ഞു കാണില്ലലോ? എന്ന് ദേവൻ മനസ്സിൽ കരുതി. മുത്തശ്ശനും മുത്തശ്ശിയും അപ്പുറത്ത് നിന്ന് മുറുക്കാനുള്ള വട്ടം കൂടുകയാണ്. വല്യമ്മ വല്യച്ഛനു കുളിക്കാനുള്ള വെള്ളം ചൂടാക്കുകയാണ്.ബാലേട്ടൻ വായനശാലയിലായിരിക്കും.എത്താൻ വൈകും ഞാൻ വ്രതത്തിലായത് കൊണ്ട് വല്യമ്മ നേരത്തെ ഭക്ഷണം എന്നെക്കൊണ്ട് കഴിപ്പിക്കും.ആലോചന കാട് കയറിയപ്പോൾ മയക്കം കടിറങ്ങി വന്നു.നിദ്രയിലേക്ക് പ്രവേശിച്ചു.
കഴുത്തിൽ കെട്ടിയ മാല ഒന്ന് വിറച്ചു ആ വിറയലിൽ ദേവൻ ഞെട്ടിയെഴുന്നേറ്റു...മാല അമർത്തിപ്പിടിച്ചുകൊണ്ട് ഒന്ന് ശരണം വിളിച്ചു.മാല ചെറുതായി ചൂടനുഭവപ്പെടുന്നുണ്ടോ?വല്യമ്മകൊണ്ടുവച്ച കൂജയിലെ വെള്ളം വലിച്ചുകുടിച്ചു.ദേവൻ സമയം നോക്കി 11:00ഒരു മണിക്കൂറും കൂടി കഴിഞ്ഞാൽ നാളെ ആയി എന്നാലോചിച്ച് ദേവൻ വീണ്ടും കിടന്നു..നാളെ വെള്ളിയാഴ്ച്ച ഇനിയൊരുമണിക്കൂർ കൂടി കഴിഞ്ഞാൽ "വെള്ളിയാഴ്ച്ച"ഈശ്വരാ അക്കു എത്തിയിട്ടുണ്ടാകുമോ? പട്ടണത്തിൽ നിന്ന് നടന്നിട്ടാണോ വരുന്നത്?തനിച്ചായിരിക്കുമോ? ഹേയ് ബാപ്പ ഉണ്ടാകും...!ഇല്ല ഉണ്ടാകില്ല നാളത്തെ വെള്ളിയാഴ്ച്ചയുടെ പ്രത്യേക നിസ്കാരത്തിന് അദ്ദേഹമാണ് അവിടുന്ന് നേതൃത്വംകൊടുക്കുക.വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞേ അദ്ദേഹം അവിടുന്നു നാട്ടിലേക്ക് വരുന്ന ദിവസങ്ങളിൽ തിരിക്കാറുള്ളത്..
അക്കു തനിച്ചായിരിക്കും.അവൻ എളുപ്പം വീട്ടിലെത്താമെന്നു കരുതി മാടൻതുരുത്ത് വഴി വരുമോ?ഇവിടുത്തെ സംഭവങ്ങളൊന്നും അവനറിയില്ലലോ.പണ്ടത്തെ പേടി കരുതിയെങ്കിലും അവൻ അതു വഴി വരാതിരുന്നാൽ മതിയായിരുന്നു....!

ഭാഗം 4
പട്ടണത്തിലുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞാണ് അക്ബർ എത്തിപ്പെട്ടത്....ഇനി കാത്ത് നിൽക്കാൻ വണ്ടിയൊന്നും വരനില്ലാത്തത് കൊണ്ട് നടക്കാൻ തന്നെ തീരുമാനിച്ചു. വടക്കെത്തറയിലേക്കുള്ള അവസാന വണ്ടി സ്റ്റാന്റിൽ നിന്നെടുക്കുന്നത് 6:30 നാണ് ഏഴ്മണി കഴിഞ്ഞാൽ ടാക്സിയായി ഓടുന്ന ജീപ്പും ഓട്ടോയും സ്റ്റാന്റ് കാലിയാക്കും.പിന്നെ അവിടിവിടായി അലഞ്ഞു തിരിയുന്ന പട്ടികൾ മാത്രമേയുണ്ടാകുള്ളൂ.ദേവുവും അമ്മുവും ഞാനും നടന്നുകൊണ്ട് പട്ടണത്തിലുള്ള സ്കൂളിൽ വരുന്നത് ആലോചിച്ചുകൊണ്ട് അക്കു നടത്തം ആരംഭിച്ചു. നല്ല കൂരിരുട്ടാണ് ടോർച്ച് തെളിച്ചുകൊണ്ടാണ് നടക്കുന്നത്.കുറെനടന്നു ഒരു കൈവഴിയുടെ മുന്നിലെത്തി.നമ്മൾ സ്കൂളിൽ പോകുമ്പോൾ ഇത് വഴി പോയി മാടൻതുരുത്തിലുള്ള തടിപ്പാലം വഴിയാണ് വീട്ടിലേക്ക് പോകാറുള്ളത്. അല്ലെങ്കിൽ റോഡ് വഴിപോയി കോണ്ക്രീറ്റ് പാലംവഴി തിരിച്ചുറോഡ് വഴിവീട്ടിലെത്തണം ആറു കിലോമീറ്റർ അധികം പോകേണ്ടിവരും. സമയം ആണെങ്കിൽ 11 30 കഴിഞ്ഞിരിക്കുന്നു.വിശപ്പും ദാഹവും യാത്രാക്ഷീണവുമൊക്കെ ആക്കുവിനെ മാടൻതുരുത്ത് പാലം വഴി എളുപ്പം വീട്ടിലെത്താൻ പ്രേരിപ്പിച്ചു. മാടൻ തുരുത്തിലേക്കുള്ള വഴിയിൽ പ്രവേശിച്ചപ്പോൾ തന്നെ അക്കുവിന്റെ കൈത്തണ്ടയിൽ ഉപ്പൂപ്പ മന്ത്രിച്ചു കെട്ടിയ ഏലസ് ഒരു സൂചനയെന്നവണ്ണംചെറുതായി ചൂടാകൻ തുടങ്ങി.അക്കു ഒന്ന് ശങ്കിച്ചു നിന്ന ശേഷം യാത്രതുടർന്നു.മനസ്സിൽ നിന്നും ആരോ അരുതെന്ന് വിലക്കുന്ന പോലെ തോന്നിയെങ്കിലും അക്കു യാത്ര തുടർന്നു.
ഇതേ സമയം മാടൻതുരുത്തിലെ കല്പടവിനു താഴെയുള്ള അഗാധമായ ആഴങ്ങളിൽ ഒരു ചുഴി രൂപപ്പെടുകയായിരുന്നു .ആ ചുഴി ചെറിയൊരു കാറ്റായിമാറി മെല്ലെ വെള്ളത്തിനു മീതെയുയർന്നു. അടുത്തുള്ള ചില്ലകളിലൊക്കെ തഴുകികൊണ്ടു പടിഞ്ഞാറേഭാഗത്തേക്ക് വീശിക്കൊണ്ട് ഒഴുകുകുകയായിരുന്നു.
രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഒരു ദു:സൂചനയെന്നവണ്ണം വടക്കേത്തറയിലെ താഴ് വാരങ്ങളിൽ നായ്ക്കളുടെ ഓരിയിടൽ ആരംഭിച്ചിരുന്നു. മാടൻതുരുത്തിൽ നിന്നും ഒഴുകിയെത്തിയ ആ "ഇളംകാറ്റ്"അതിന്റെ യാത്രയവസാനിപ്പിച്ചത് അക്ബറിന്റെ വീടിന്റെ മുന്നിലായിരുന്നു.കൃത്യമായി പറയുകയാണെങ്കിൽ അമ്മു(അമീറ) ഉറങ്ങുന്ന റൂമിന്റെ ജനലിന്റെ ഭാഗത്തായി.............

തുടരും......