ഈസി പ്ലം കേക്ക്


***********
മൈദ -1 കപ്പ് + 3 ടേബിൾ സ്പൂൺ
ഓറഞ്ച് ജ്യൂസ്ൽ കുതിർത്തു വെച്ച ഡ്രൈ ഫ്രൂട്ട്സും നട്ട്സും - 1½ കപ്പ്
പഞ്ചസാര -1 കപ്പ് + 1/2 കപ്പ്
മുട്ട -3
ബട്ടർ -3/4 കപ്പ്
ഗ്രാമ്പു ഏലക്കായ -1 വീതം
പട്ട ,ജാതിക്കാ_ 1 ചെറിയ കഷ്ണം വീതം
ബേക്കിംഗ് പൌഡർ -1 tsp
വാനില എസ്സെൻസ് -1tsp
തയ്യാറാക്കുന്ന വിധം
============
ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക
അര കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട്
ചെറുതീയിൽ അലിയിക്കുക.. കാരമലൈസ് ചെയ്യുക.
സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക.
മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക.
വാനില എസ്സെൻസ് ചേർക്കുക.
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക.
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് പിന്നെ ഡ്രൈ ഫ്രൂട്ട്സ് കുതിർത്തു വെച്ച ജ്യൂസ്, ഒരു മൂന്നോ നാലോ ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കാം.
ഊറ്റി വെച്ച ഡ്രൈ ഫ്രൂട്ട്സിലേക്ക്‌ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക.
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിച്ച് 180 C ഇൽ 40 - 45മിനിറ്റ് വരെ
ബേക്ക് ചെയ്യുക.
Previous
Next Post »