ഓണം സ്പെഷ്യൽ ചെറുപയർ പരിപ്പ് പായസം



ചേരുവകൾ
ചെറുപയർ പരിപ്പ് അര കപ്പ്
തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ്
രണ്ടാം പാൽ 2 + 2 കപ്പ്
ശർക്കര പാനി (300 ഗ്രാം + വെള്ളം അര കപ്പ്)
ഏലക്കപൊടി 2 നുള്ള്
നെയ്യ് 2 tsp
കശുവണ്ടി 10 എണ്ണം
ഉണക്കമുന്തിരി 15 എണ്ണം
ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് കഴുകി വൃത്തിയാക്കി ഒന്ന് വറുത്തെടുക്കുക. ശേഷം രണ്ടാം പാലിൽ വേവിച്ചെടുത്തു ഏലക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്തിലാക്കിയ ശേഷം ശർക്കരപാനി ചേർത്ത് കുറുക്കിയെടുക്കുക. പിന്നീട് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ചൂടാക്കി ഇറക്കി വെക്കാം. ഇതിലേക്ക് നെയ്യിൽ വറുത്തെടുത്ത കശുവണ്ടി ഉണക്കമുന്തിരി ഇവ ചേർത്തിളക്കി വിളമ്പാം. ഇപ്പോൾ നമ്മുടെ ചെറുപയർ പായസം തയ്യാറായിട്ടുണ്ട്.🙂
Previous
Next Post »