മത്തങ്ങാ ലഡൂ


----------------------
എല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും ദീപാവലി ആശംസകൾ; ജീവിതത്തിൽ ഇരുട്ടുമൂടിയ അനുഭവങ്ങളിൽ നിന്ന് പ്രകാശപൂർണ്ണമായ നാളെയിലേക്കുള്ള വഴികാട്ടിയും പ്രത്യാശയും ആകട്ടെ ഈ ദീപാവലി എന്ന പ്രാർത്ഥനയോടെ....
എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ആരോഗ്യകരമായ ഒരു മധുരം ആണ് "മത്തങ്ങാ ലഡൂ"
ആവശ്യമുള്ള ചേരുവകകൾ:
---------------------------------------------
1 ) മത്തങ്ങാ തൊലിയും കുരുവും കളഞ്ഞു ഗ്രേറ്റ് ചെയ്തു എടുത്തത് - 3 കപ്പ്
2 ) നെയ്യ് - 3 ടേബിൾസ്പൂൺ
3 ) ശർക്കര പാനി - ഒരു കപ്പ്
4 ) ഉപ്പു - കാൽ റ്റീസ്പൂൺ
5 ) കോൺടെന്സ്ഡ് മിൽക്ക് / മിൽക്‌മൈഡ് - അര ടിൻ
6 ) ഡെസിക്കേറ്റഡ് കൊക്കനട്ട് / ചിരകിയ തേങ്ങാ - 10 ടേബിൾസ്പൂൺ
7 ) നട്സ് പൊടിച്ചത് - 10 ടേബിൾസ്പൂൺ (ഇഷ്ടമുള്ള നട്സ് എടുക്കാം; ഞാൻ ബദാം, കശുവണ്ടി, കപ്പലണ്ടി എന്നിവയാണ് വറുത്തു പൊടിച്ചു എടുത്തത്; കപ്പലണ്ടി തൊലി കളഞ്ഞു എടുക്കണം )
8 ) ഏലയ്ക്ക പൊടിച്ചത് - ഒരു റ്റീസ്പൂൺ (പട്ട പൊടിച്ചത് ഉണ്ടെങ്കിൽ അതാണ് കൂടുതൽ സ്വാദ്)
9 ) ഗ്രാമ്പു - കുറച്ചെണ്ണം (അലങ്കരിക്കാൻ മാത്രം )
തയ്യാറാക്കുന്ന വിധം:
---------------------------------
1 ) ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് മത്തങ്ങാ ഗ്രേറ്റ് ചെയ്തതും ഉപ്പും ചേർത്ത് മൂടി വച്ച് മീഡിയം തീയിൽ വേവിക്കുക; ഇടയ്ക്കു ഇളക്കി കൊടുക്കുക; വെന്തു ഉടഞ്ഞു വരും; ഒട്ടും വെള്ളം ചേർക്കരുത്; വെന്തു ഉടഞ്ഞു വന്നാൽ തുറന്നു വച്ച് വെള്ളം വറ്റിക്കുക;ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് ഇളക്കി മീഡിയം തീയിൽ തന്നെ വറ്റിച്ചു വരട്ടിയെടുക്കുക; ഇതിലേക്ക് കോൺടെന്സ്ഡ് മിൽക്കും ഏലയ്ക്ക പൊടിച്ചതും ചേർത്ത് ഇളക്കി ജലാംശം വറ്റിക്കുക; ഇതിലേക്ക് നട്സ് പൊടിച്ചതും തേങ്ങാ ചിരകിയതും (ഞാൻ ഡെസിക്കേറ്റഡ് കോകോ നട്ട് ആണ് ചേർത്തത്) കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അഞ്ചു മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക; (തേങ്ങാ ചിരകിയതാണ് ചേർക്കുന്നതെങ്കിൽ അത് അല്പം നെയ്യിൽ വേറൊരു പാനിൽ ചൂടാക്കി നിറം മാറാതെ വലിയിച്ചു ഡ്രൈ ആക്കിയെടുത്ത ശേഷം ചേർക്കുക;) ഇനി ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്ത് യോജിപ്പിച്ചു തീ ഓഫ് ചെയ്യാം;
2 ) തണുത്ത ശേഷം 1 മണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കുക; ഒന്ന് ഉറച്ചു കിട്ടാൻ ആണ് ; ഇനി ഇത് ചെറിയ ഉരുളകൾ ആക്കി മത്തങ്ങയുടെ പോലെ നടുവിൽ ഒന്ന് ചെറുവിരൽ കൊണ്ട് അമർത്തി ഗ്രാമ്പു വച്ച് വശങ്ങളിൽ കത്തിയുടെ മൂർച്ഛയില്ലാത്ത പുറകു വശം കൊണ്ട് വരഞ്ഞു വരകൾ ഉണ്ടാക്കി ബാംഗിയുള്ള അടിപൊളി സ്വാദുള്ള ആരോഗ്യകരമായ മത്തങ്ങാ ലഡൂ തയ്യാറാക്കിയെടുക്കാം;
Previous
Next Post »