മേത്തി എഗ്ഗ് ബിരിയാണി


എഗ്ഗ് -5
അരി 2 കപ്പ്
സവാള -2
തക്കാളി -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tbs
മുളക് -4,5
മുളക് പൊടി -1 tbsp
മഞ്ഞൾ പൊടി -1 tsp
ഗരം മസാല -1 tsp
ജാതിക്ക പൊടി -1/2 tsp
സാ ജീരകം -1 tbs
മല്ലിയില , പൊതീന -
കസൂരി മേത്തി -2 tbs
തൈര് -1/4 കപ്പ്
പട്ട , ഗ്രാമ്പു , ഏലക്ക ,ബെലീഫ് , കുരുമുളക് , ജാതി പത്രി - ആവിശ്യത്തിന്
പാൽ -1/3 cup,കുന്മപൂവ് - ഒരു നുള്ള് (optional )(പാലിൽ കുതിർത്തണം , മി ചെയ്തു )
അണ്ടിപ്പരിപ്പ് , മുന്തിരി -
നെയ്യ് , ഓയിൽ -
ഉണ്ടാക്കുന്ന വിധം
****************
ഒരു പാനിൽ നെയ്യ് ഓയിൽ ഒഴിച് സവാള ബ്രൗൺ കളറിൽ കോരി മാറ്റണം . സെയിം പാത്രത്തിൽ കുറച് ഓയിൽ കൂടി ഒഴിച് സാ ജീര പൊട്ടിച്ചിട്ട് spices എല്ലാം കുറേശെ ഇട്ട് ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റണം . ഇതിലേക്ക് തക്കാളി അറിഞ്ഞത് ചേർത്ത് നല്ല പേസ്റ്റ് ആകുമ്പോ വറുത്ത സവാള കൈ വെച് പൊടിച് ചേർക്കണം .2 mint കഴിഞ്ഞാൽ എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റണം . ഇതിലേക്ക് തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തിട്ട് പുഴുങ്ങിയ മുട്ട ജസ്റ്റ് വരഞ്ഞിട്ട് മസാലയിൽ ഇടണം . ഇതിലേക്ക് മല്ലിയില പൊതീന ഇട്ട് നന്നായി മിക്സ് ചെയ്യണം .. ഇതിലേക്ക് കസൂരി മേത്തി കൈയിൽ ഇട്ട് തിരുമ്മിയിട്ട് ഇട്ട് മിക്സ് ചെയ്യാം .. ഇനി നോർമൽ നെയ്യ് ചോറ് ഉണ്ടക്കിട്ട് അടിയിൽ മസാല ഇട്ട് കൊടുക്കാം . ചോറിന്റെ മുകളിൽ പാൽ ഒഴിച്ചിട്ട് വറുത്ത സവാള നട്സ് ഇട്ട് ധം ഇടാം ..
Previous
Next Post »