ചിക്കൻ മഖ്ലൂബ


__________________________
അറബിക് മസാല തയ്യാറാക്കുന്ന വിധം
____________________________________
ചേരുവകൾ
-------------------
1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ
2:കുരുമുളക് -1 ടേബിൾസ്പൂൺ
3:പട്ട -3 എണ്ണം
4:ഗ്രാമ്പൂ- 1 ടേബിൾസ്പൂൺ
5:ഏലക്ക -1 ടേബിൾസ്പൂൺ
6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ
7:ഉണക്കനാരാങ്ങ-ചെറുത് 1എണ്ണം
8:ജാതിക്ക -ചെറിയത് 1
9:മഞ്ഞൾപ്പൊടി -1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
---------------------------------
മഞ്ഞൾപൊടി ഒഴികെയുള്ള എല്ലാ ചേരുവകളും ഒന്ന് ചൂടാക്കിയെടുത്തു പൊടിച്ചെടുക്കുക .ശേഷം മഞ്ഞൾപൊടി ചേർത്ത് മിക്സ് ആക്കി ഒരു കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ് ആവശ്യാനുസരണം എടുക്കാം.
***********************************
മഖ്ലൂബ തയ്യാറാക്കുന്ന വിധം
_______________________________
ചേരുവകൾ
____________
1:ചിക്കൻ-1കിലോ (നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക) ( വൃത്തിയാക്കിയത് ഞാനിവിടെ എടുത്തിരിക്കുന്നത് മീഡിയ വലിപ്പമുള്ള കഷണങ്ങളാണ് )
2:ബസുമതി റൈസ്-3 കപ്പ്( കുറച്ചു സമയം വെള്ളത്തിൽ കുതിർത്തി വെക്കുക ) ശേഷം വെള്ളം ഊറ്റി കളയുക)
3:പട്ട-1 എണ്ണം
4:ഗ്രാമ്പൂ-4 എണ്ണം
5:ഏലക്ക-2 എണ്ണം
6:ഉണക്ക നാരങ്ങാ-1 എണ്ണം
7:ബേ ലീഫ് -1 എണ്ണം
8:ഒലിവ് ഓയിൽ-3 ടേബിൾ ടേബിൾസ്പൂൺ
9:ഇഞ്ചി -1 ചെറിയ കഷ്ണം
10:വെളുത്തുള്ളി-10 അല്ലി
11:പച്ചമുളക്-6 എണ്ണം
12:സബോള -2 എണ്ണം(ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക)(ഒരു സവാള വട്ടത്തിൽ കനം കുറച്ച് കട്ടിൽ മുറിച്ചു വെക്കുക)
13:ഉരുളക്കിഴങ്ങ് -2 എണ്ണം തൊലി കളഞ്ഞശേഷം വട്ടത്തിൽ കട്ട് ചെയ്തു വെക്കുക.
14:തക്കാളി-1 വട്ടത്തിൽ കട്ട് ചെയ്തു വെക്കുക.
15:വഴുതനങ്ങ-2 വട്ടത്തിൽ കട്ട് ചെയ്തു വെക്കുക.
16:ക്യാപ്സിക്കം-1 റൗണ്ട് ആയി കട്ട് ചെയ്തു വെക്കുക.
17:ക്യാരറ്റ്-1 റൗണ്ട് ആയി കട്ട് ചെയ്തു വെക്കുക.
18: ബട്ടർ -2 ചെറിയ കഷണം
19: കുരുമുളകുപൊടി-കാൽ ടീസ്പൂൺ
20:നാരങ്ങാനീര്-1 ടീസ്പൂൺ
21:റെഡ് ഫുഡ് കളർ -ആവശ്യത്തിന് (ഓപ്ഷണൽ)
22:ഉപ്പ് ആവശ്യത്തിന്
23: ചൂട് വെള്ളം ആവശ്യത്തിന്
24: വെജിറ്റബിൾ ഫ്രൈ ചെയ്യാൻ ആവശ്യത്തിന് ഓയിൽ.
25: തയ്യാറാക്കിവെച്ചിരിക്കുന്ന അറബിക് മസാല-2 ടേബിൾസ്പൂൺ (നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
26: മഞ്ഞൾപൊടി -1/2 ടീസ്പൂൺ
(ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
___________________
1: ഇഞ്ചി, വെളുത്തുള്ളി, 4 പച്ചമുളക് ഇവ മിക്സി നല്ലതുപോലെ അരച്ചെടുക്കുക.
2:ചുവടുകട്ടിയുള്ള ഒരു പാൻ ചൂടാകുമ്പോൾ ഓയിൽ ഒഴിക്കുക ശേഷം പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ്, ഉണക്ക നാരങ്ങ, ബാക്കിയുള്ള പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് മിക്സ് ആക്കുക ശേഷം ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, പോസ്റ്റ് ഇതിൽ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക സവാള ചേർത്ത് വഴറ്റുക .
അൽപം മഞ്ഞൾപൊടി ,2 സ്പൂൺ അറബിക് മസാലയും,ആവശ്യത്തിനു ഉപ്പ്, ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് ചിക്കൻ ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ആക്കുക.
ഒരു കപ്പ് വെള്ളവും ചേർത്ത ശേഷം മീഡിയം തീയിൽ വെച്ച്10 മിനിറ്റ് ചിക്കൻ വേവിക്കുക
10 മിനിറ്റിനുശേഷം ചിക്കൻ അതിൽ നിന്നും മാറ്റുക.
3: മസാല വേവിച്ച വെള്ളം അളന്നു നോക്കുക അതിനു ശേഷം ബാക്കി ആവശ്യത്തിന്ചൂടുവെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ ആക്കുക കുത്തിയതി റൈസ് ഇതിൽ മിക്സ് ചെയ്ത ശേഷം മൂടി വെച്ച് വേവിച്ചെടുക്കുക.
4: ചൂടായ ഓയിൽ 12 മുതൽ 17 വരെയുള്ള വെജിറ്റബിൾസ് എല്ലാം ഫ്രൈ ചെയ്തെടുക്കുക.
5: വേവിച്ചു മാറ്റി വെച്ച ചിക്കൻ ലേക്ക് 19 മുതൽ 21 വരെയുള്ള ചേരുവകളും അൽപ്പം ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം 5 മിനിറ്റ് മാറ്റിവെക്കുക. ശേഷം ബട്ടറിൽ ഫ്രൈ ചെയ്തെടുക്കുക.
6: ചുവട് കട്ടിയുള്ള പാത്രത്തിൽ ബട്ടർ നല്ലതുപോലെ തേച്ചു കൊടുക്കുക ശേഷം ഫ്രൈ ചെയ്ത വെജിറ്റബിൾസ് എല്ലാം അതിൽ നിരത്തി വെക്കുക ശേഷം ചിക്കൻ വെക്കുക ശേഷം റൈസ് വെക്കുക മുകളിലായി ക്യാപ്സിക്കം കുറച്ച് വെച്ചു കൊടുക്കുക ഏറ്റവും മുകളിൽ റൈസ് വെച്ചു കൊടുക്കുക ശേഷം നല്ലതുപോലെ മൂടി ഇത് അഞ്ച് മിനിറ്റ് മീഡിയം തീയിൽ ദം ചെയ്തു വെക്കുക ശേഷം തീ ഓഫ് ചെയ്യുക.
രുചികരമായ അറബിക് ചിക്കൻ മഖ്ലൂബ റൈസ് റെഡിയായിക്കഴിഞ്ഞു.
Previous
Next Post »