ചിക്കൻ മന്തി


**************
ചിക്കൻ - 1 കിലോ
കുരുമുളക് പൊടി - ഒന്നേകാൽ tsp
നല്ല ജീരകം പൊടിച്ചത് - ഒന്നേകാൽ tsp
Maggi ചിക്കൻ കൂബ്സ് - 2 എണ്ണം
കാപ്സിക്കം - 2 എണ്ണം
മല്ലിയില, പൊതീനയില കുറച്ച്
ബസ്മതി അരി - 1 kg
പട്ട, ഗ്രാമ്പു, ഏലക്ക - 2 എണ്ണം വീതം
ഉണക്കനാരങ്ങ - 1 എണ്ണം
പച്ചമുളക് - 6-8 എണ്ണം
സൺ ഫ്ലവർ ഓയിൽ - അര കപ്പ് - മുക്കാൽ കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
============
വലിയ കഷ്ണങ്ങളാക്കിയ ചിക്കൻ, കഴുകി വാരിയ ശേഷം പാകം ചെയ്യാനുള്ള പാത്രത്തിൽ നിരത്തുക. ശേഷം കുരുമുളക്, നല്ല ജീരകപ്പൊടി, മാഗി കൂബ്സ് പൊടിച്ചിട്ട്, ചെറുതായി നുറുക്കിയ കാപ്സിക്കം, മല്ലിയില, പൊതീനയില, ഉപ്പ് ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്ത് മാരിനേറ്റ് ചെയ്യുക. ഓയിൽ ഒഴിച്ച് 1 മണിക്കൂർ ഫ്രിഡ്ജിൽ റെസ്റ്റ് ചെയ്യാൻ വെക്കുക.
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്, പട്ടാ,ഗ്രാമ്പു, ഏലക്ക, ഉണക്കനാരങ്ങ ചേർത്ത് ,തിള വരുമ്പോൾ 2t bടp ഓയിലൊഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് ,അര മണിക്കൂർ കുതിർത്ത് കഴുകി വാരിയ അരി ചേർത്ത് 90% വേവാകുമ്പോൾ ഊറ്റി മാറ്റി വെക്കുക.
മാരിനേറ്റ് ചെയ്ത ചിക്കൻ ആദ്യം ഹൈ ഫ്ലേമിലിട്ട് 2,3 മിനിട്ട് വെക്കുക. പിന്നീട മീഡിയം ഫ്ലേമിലിട്ട് 10 min അടച്ച് വെച്ച് വേവിക്കുക. വീണ്ടും തുറന്ന് മറിച്ചിട്ട് 10 min അടച്ച് വെച്ച് വേവിക്കുക. പാകത്തിന് വേവാകുമ്പോൾ തീ ഓഫാക്കി ചോറ് ചേർക്കുക. അതിനു മുകളിലായി കാൽtsp മഞ്ഞൾപ്പൊടി 1tbsp വെള്ളത്തിൽ കലക്കിയത് ഒഴിക്കുക. പച്ചമുളക് നിരത്തുക. ശേഷം കത്തിച്ച ചാർളക്കാൾ ഒരു ചെറിയ പാത്രത്തിലിട്ട് കുറച്ച് എണ്ണയൊഴിച്ച് ചോറിന് മുകളിലായി വെച്ച് ,അടച്ച് വെച്ച് 10 min ചെറുതീയിൽ വെക്കുക.താഴെ ഒരു തവ വെക്കാൻ മറക്കരുതേ... ശേഷം തീ off ആക്കി 10 min കൂടി കഴിഞ്ഞ് വിളമ്പാവുന്നതാണ്...
Rcp fadwas kitchen
Previous
Next Post »