കാരറ്റും,ബദാം ഉം ചേർത്ത ഒരു ടേസ്റ്റിയായ ഒരു പാൽ പായസമാണ്

കാരറ്റും,ബദാം ഉം ചേർത്ത ഒരു ടേസ്റ്റിയായ
ഒരു പാൽ പായസമാണ് ഇന്ന് നിങ്ങൾക്കായി
കൊണ്ടുവന്നിരിക്കുന്നത്.കാരറ്റ് ചേർക്കുന്നത്
കൊണ്ട് ഇത് പഞ്ചസാര ചേർക്കാതേയും
ഉണ്ടാക്കാവുന്നതാണ്.വിറ്റാമിൻ A യുടെ കലവറയാണ് കാരറ്റ് എന്ന് എല്ലാവർക്കും
അറിയാലോ.കണ്ണിൻെറയും,ചർമ്മത്തിൻെറയും ആരോഗ്യത്തിന് വിറ്റാമിൻ A അത്യാവശ്യ
മാണ്.
കാരറ്റ് ബദാം ഖീർ
🥕🥕🥕🥕🥕🥕🥕
ചേരുവകൾ
~~~~~~~
കുതിർത്തുവെച്ച ബദാം..ഒരുകൈപ്പിടി
Grate ചെയ്ത കാരറ്റ് ഒരു കപ്പ്
പാൽ...രണ്ട് കപ്പ്
പഞ്ചസാര..മധുരമനുസരിച്ച്
നെയ്യ്..ആവശ്യത്തിന്
ഏലക്കാപ്പൊടി..അര tsp
ഉപ്പ്
ഉണ്ടാക്കിയവിധം
~~~~~~~~~~~
മൂന്നോ നാലോ ബദാം മാറ്റിവെച്ച് ബാക്കിയുള്ള
വ അൽപ്പം പാലുമൊഴിച്ച് അരച്ചെടുക്കുക.
മാറ്റിവെച്ച ബദാം അരിഞ്ഞു വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അൽപ്പം
നെയ്യ് ഒഴിച്ചു ചൂടാക്കി നുറുക്കി വെച്ച ബദാം
വറുത്തു മാറ്റിവവക്കുക.
അതേ പാത്രത്തിൽ കുറച്ചു കൂടി നെയ്യൊഴിച്ച്
grate ചെയ്ത കാരറ്റ് ഒരു നുള്ള് ഉപ്പ്ചേർത്ത് നന്നായി വഴറ്റുക.ശേഷം കുറച്ച് പഞ്ചസാര
ചേർത്ത് നന്നായി വഴറ്റി മാറ്റി വെക്കുക.
അതേ പാത്രത്തിൽ പാലൊഴിച്ചു അരച്ചു വെച്ച
ബദാം ചേർത്ത് തിളപ്പിക്കുക.തിളച്ചു കുറുകും
ബൊൾ വഴറ്റിവെച്ച കാരറ്റിൽ, garnish ചെയ്യാൻ വേണ്ടി കുറച്ചു മാറ്റിവെച്ച് ബാക്കിയുള്ളതും ,മധുരമനുസരിച്ച് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.
ഇപ്പോൾ പൊടിച്ചുവെച്ച ഏലക്ക ചേർത്ത്
വാങ്ങി വെച്ച് മുകളിൽ വറുത്തു വെച്ച ബദാമും,കാരറ്റും ഇട്ട് അലങ്കരിക്കുക.
നല്ല സൂപ്പർ ടേസ്റ്റീ കാരറ്റ് ബദാം ഖീർ തയ്യാർ.
Previous
Next Post »