ഒള്ളത് പറയാലോ സ്ലീവാച്ചാ.. ഒരെണ്ണം പൊട്ടിക്കാൻ തോന്നി.

ഒള്ളത് പറയാലോ സ്ലീവാച്ചാ..
ഒരെണ്ണം പൊട്ടിക്കാൻ തോന്നി..
പിന്നെ റിൻസിയെ വീട്ടിൽ കൊണ്ട് പോയി വിടാൻ പോകുന്ന സീനിൽ, പെട്ടികളെല്ലാം കാറിൽ ആക്കിയ ശേഷം തിരിച്ചു പോയി വീട്ടുപടിക്കൽ നിന്നും റിൻസി പറമ്പിലും മുറ്റത്തുമൊക്കെ നടക്കുമ്പോൾ ഇടുന്നതായി കാണുന്ന ആ ചെരുപ്പ് പൊടിതട്ടി എടുത്തു കാറിനുള്ളിലേക്ക് വയ്ക്കുമ്പോൾ കുടഞ്ഞു കളഞ്ഞ പൊടിയുടെ കൂടെ സ്ലീവാച്ചനോട്‌ ബാക്കി നില്കുന്ന ദേഷ്യവും അങ്ങ് പോകുവാന്..
പെണ്ണുകാണൽ കഴിഞ്ഞു വന്ന സ്ലീവാച്ചനോട്‌ പെണ്ണിനു മുടിയുണ്ടോ.. നിറമുണ്ടോ.. കാണാൻ ആരെ പോലിരിക്കും എന്ന പെങ്ങളുടെ ചോദ്യത്തിനു ഞാനിതൊന്നും ശ്രദ്ധിച്ചില്ലന്നാണ് മറുപടി..
കെട്ടുകഴിഞ്ഞ ശേഷവും റിൻസിയിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന സ്ലീവാച്ചൻ ഒരു നോട്ടം കൊണ്ട് പോലും അവളെ പുണരുന്നതായി കാണുന്നില്ല.. അവളെ സംബന്ധിച്ച ഒന്നും അയാൾകറിയില്ല.. പശുവിനെ തലോടി പരിചരിക്കുമ്പോഴും വിശ്രമത്തിലായിരിക്കുന്ന റിൻസിയെ ഒന്ന് ആശ്വസിപ്പിക്കാൻ മുതിരുന്നില്ല..
ശരിക്കും റിൻസി അതാഗ്രഹിക്കുന്നുമുണ്ട്.. അമ്മച്ചിയും ചേച്ചിയും ധ്യാനത്തിനു പോയി കഴിയുമ്പോൾ പിൻവശത്തെ മുറ്റം വരെ ഇറങ്ങി വന്നു പറമ്പിൽ നിന്നു പശുവിനെ പരിചരിക്കുന്ന സ്ലീവാച്ചനെ നോക്കുമ്പോൾ...
കുറ്റബോധം കൊണ്ടാണെങ്കിലും സ്ലീവാച്ചൻ പിന്തിരിഞ്ഞു നില്കുന്നു..
ശേഷം റിൻസി മുറിയിലിരുന്നു കരയുന്നതായി കാണാം..
പിന്നീട് അവാർഡ് കിട്ടുമ്പോഴും ആളുകളുടെ കയ്യടി വാങ്ങുമ്പോഴും കൂട്ടുകാരന്റെ പ്രണയത്തിനു സപ്പോർട്ട് ചെയ്യുമ്പോഴും ഒക്കെ സ്ലീവാച്ചനെ ബഹുമാനത്തോടെ നോക്കുന്ന റിൻസിയെ കാണാം.. പക്ഷേ അതൊക്കെ അപ്രസക്തമായ കാര്യം ആണ് അറിവില്ലായ്യ്മ കൊണ്ടാണെങ്കിൽ തന്നെയും മരിടൽ റേപ്പ് പോലെ ഗുരുതരമായ തെറ്റു ചെയ്ത സ്ലീവാച്ചനെ അവാർഡ് കൊണ്ടും അഭിനന്ദനങ്ങൾ കൊണ്ടും ഗ്ലോറിഫൈ ചെയ്യാൻ ശ്രമിക്കുന്ന പോലെ തോന്നി.. റിൻസിയോടുള്ള സ്നേഹം പ്രകടിപ്പിക്കാതെ സ്ലീവാച്ചനെ ന്യായീകരിക്കാൻ പറ്റില്ല...
എന്നാൽ അതുവരെ പല്ലിറുമിനിന്ന "താൻ ശരിക്കും അവളെ ഇഷ്ടപെട്ടിട്ടു തന്നെയാണോ കെട്ടിയതു "എന്ന ചോദ്യത്തിനു കുറച്ചെങ്കിലും റിലീഫ് ഉണ്ടായതു.. ഒരേ കുടയിലേക്ക് അവളെ നനയാതെ ചേർത്ത് നിർത്തിയപ്പോഴും.. 'പുറത്തു നില്കുന്ന ഓഫീസർമാർക്കും കൂടെ ചായ കൊടുത്തേക്' എന്ന് പറഞ്ഞു അവളെ അംഗീകരിക്കുമ്പോഴും.. അവസാനമായി അവളെ സംബന്ധിച്ചു ഏറ്റവും അപ്രധാനമായ ആ ചെരുപ്പ് സ്ലീവാച്ചൻ ഓർമിച്ചു എടുത്തുവച്ചപ്പോഴും ആണു..
ഒരുപക്ഷേ ഒരു മടങ്ങിവരവാഗ്രഹിച്ചാവണം അവൾ ആ ചെരുപ്പ് അവിടെ വിട്ടത്.. പക്ഷേ അതുകൂടെ എടുത്തു കാറിൽ വയ്ക്കുമ്പോൾ ഇച്ചായൻ ശരിക്കും സീരിയസ് ആയിട്ടാണോ എന്ന ഞെട്ടലവളിൽ ഉണ്ടാവുന്നുണ്ട്...
ആസിഫ് അലിയുടെ കൈയിൽ സ്ലീവാച്ചൻ ഓക്കേ ആണു.. മറ്റു സൂപ്പർ താരങ്ങൾ ഒക്കെ ഓവർ ക്വാളിഫൈഡ് ആകും.. പിന്നെ ആസിഫ്അലി നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ ഋതു മുതൽ ഇങ്ങോട്ട് കാണുന്നയല്ലേ...
ഷമ്മിയിൽ നിന്നും ഫഹദിനെ എന്ന പോലെ ഇഴപിരിക്കാനാവാത്ത വിധം ആസിഫ് സ്ലീവാച്ചനിലേക്ക് പരകായ പ്രവേശം ചെയ്തിരിക്കുന്നു..
"എനിക്കി കലാകാരെയൊക്കെ എന്നാ ഇഷ്ടം ആണെന്നോ...
പടം വരയ്ക്കുന്നവരെ..
അഫിനയിക്കുന്നവരെ..
ആസിഫിക്കയൊക്കെ എന്നാ ഒരു അഫിനയവാ അല്ലേ... "
ഒരു ക്ലീഷേ് കുടുംബചിത്രം ആണെന്ന് കരുതി വൈകിമാത്രം കണ്ട സിനിമയാണു.. "എല്ലാ വീട്ടിലും ഇതൊക്കെ തന്നെയാണു നടക്കുന്നതു പിന്നെയാരും ബോധം കെടാൻ ഒന്നും നില്കുന്നില്ലന്നു മാത്രം ".. വളരെ നോർമലൈസ് ചെയ്യുന്ന ഗൗരവമായ പ്രമേയത്തെ ലളിതമായി അവതരിപ്പിചിരിക്കുന്നു..
അതെ റിൻസിയും ഓക്കേ ആണു..
credit 
Jincy Maria
Previous
Next Post »