..........................
ചിക്കൻ - 1 Kg
സവാള - 3
ചെറിയ ഉള്ളി - 1 Cup
തക്കാളി - 2
മല്ലിയില - 1/4 Cup
മുളക് പൊടി ( കാശ്മീരി ) - 3 tab sn
ഗരം മസാല പൊടി - 1 tabsn
മഞ്ഞൾ പൊടി - 1 tspn
ഏലക്ക 1, ഗ്രാമ്പു - 2, പട്ട- ചെറിയ കഷ്ണം
വെളുത്തുള്ളി - 1 തുടം
ഇഞ്ചി - 1 കഷ്ണം
വെളിച്ചെണ്ണ - 2 tabs n
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1 cup
വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി ചതച്ച് എടുക്കുക. തക്കാളി ചെറുതായി കട്ട് ചെയ്യുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്ക, ഗ്രാമ്പു, പട്ട ഇടുക. ഇതിലേക്ക് സവാള നീളത്തിൽ കട്ട് ചെയ്തത് ചേർത്ത് നല്ലത് പോലെ വഴറ്റുക. ഇതിൽ ചതച്ച് വെച്ചിരിക്കുന്ന കൂട്ട് ചേർത്ത് വഴറ്റുക. വഴന്ന് കഴിയുമ്പോൾ തക്കാളി ചേർത്ത് പേസ്റ്റ് രൂപത്തിൽ എല്ലാം കൂടി വഴറ്റുക.ഇതിലേക്ക് പൊടികൾ ചേർത്ത് മൂത്ത് വരുമ്പോൾ ചിക്കൻ ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂടി വെച്ച് വേവിക്കുക. വെന്ത തിന് ശേഷം മല്ലിയില ചേർത്ത് ഇറക്കാം.