ചേരുവകൾ
ചിക്കൻ - 1/2 കിലോ (നെഞ്ച് ഭാഗം )
തേങ്ങ - 1/2 കപ്പ്
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 6 അല്ലി
പെപ്പർ - 2 ടേബിൾസ്പൂൺ (മുഴുവൻ പെപ്പർ )
ഗരം മസാല - 1 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 1 ടീസ്പൂൺ
മല്ലിപൊടി - 1ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ലെമൺ - 1 ടീസ്പൂൺ
അരിപൊടി - 3 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
സവാള - 1 എണ്ണം (ചെറുത് )
തേങ്ങ - 1/2 കപ്പ്
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 6 അല്ലി
പെപ്പർ - 2 ടേബിൾസ്പൂൺ (മുഴുവൻ പെപ്പർ )
ഗരം മസാല - 1 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
മുളക്പൊടി - 1 ടീസ്പൂൺ
മല്ലിപൊടി - 1ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ലെമൺ - 1 ടീസ്പൂൺ
അരിപൊടി - 3 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
സവാള - 1 എണ്ണം (ചെറുത് )
തയ്യാറാക്കുന്ന വിധം
*ചിക്കൻ നെഞ്ച് ഭാഗം 2 കഷ്ണങ്ങൾ ആക്കി നന്നായി കഴുകി മുകളിൽ കത്തി കൊണ്ട് വരഞ്ഞ ശേഷം ലെമൺ, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മാറിനേറ്റ് ചെയ്ത് വയ്ക്കുക.
*കുരുമുളക്, തേങ്ങാ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഗരം മസാല, മല്ലിപൊടി, മഞ്ഞൾ പൊടി, മുളക്പൊടി എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക(വെള്ളം ചേർക്കരുത്). അരപ്പ് റെഡി ആയാൽ അരി പ്പൊടി, ആവശ്യത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ചൂടായ വെളിച്ചെണ്ണയിൽ ചെറു തീയിൽ ഫ്രൈ ചെയ്ത് എടുക്കാം. ബാക്കി വന്ന തേങ്ങ മിക്സിൽ സവാള ചേർത്ത് നന്നായി മിക്സ് ചെയ്ത് ചിക്കൻ ഫ്രൈ ചെയ്ത വെളിച്ചെണ്ണയിൽ ബ്രൗൺ നിറത്തിൽ ഫ്രൈ ചെയ്തെടുത്ത ശേഷം ഫ്രൈ ചെയ്ത ചിക്കൻ മുകളിൽ ഇട്ട് കൊടുത്ത് ചൂടോടെ സെർവ് ചെയ്യാം.