ഇളനീർ ഫലൂദ


ചേരുവകൾ
ഇളനീർ വെള്ളം - 1 കപ്പ്‌
കൊക്കോനട്ട് മിൽക്ക് - 1 കപ്പ്‌
ഇളനീർ കാമ്പ് - 1കപ്പ്‌
മിൽക്ക്മെയ്ഡ് - 3/4 ടിൻ
ചൈനഗ്രാസ് - 3-4 ഗ്രാം
കസ്കസ് - 2 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് - 15 എണ്ണം
പിസ്ത - ഇഷ്ടാനുസരണം
ഉണക്ക മുന്തിരി - ഇഷ്ടാനുസരണം
വനില ഐസ്ക്രീം - ആവശ്യത്തിന്
സ്ട്രോബറി ഐസ്ക്രീം - ആവശ്യത്തിന്
ഫുഡ് കളർ/എസ്സെൻസ് - ഇഷ്ടാനുസരണം
തയ്യാറാക്കുന്ന വിധം
*ചൈനഗ്രാസ് ആവശ്യത്തിന് വെള്ളം ചേർത്ത് ചൂടാക്കി നന്നായി മെൽറ്റ് ചെയ്തെടുക്കുക.
* കസ്കസ് അല്പം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
*അണ്ടിപരിപ്പ്, പിസ്താ, ഉണക്കമുന്തിരി വറുത്തു വയ്ക്കുക.
*ഇളനീർ വെള്ളം, കൊക്കോനട്ട് മിൽക്ക് , ഇളനീർ കാമ്പ്, മിൽക്ക്മെയ്ഡ് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിൽ നിന്ന് 4 ടേബിൾ സ്പൂൺ എടുത്ത് ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. ബാക്കി വരുന്ന ഇളനീർ മിക്സ്‌ ചൈനാഗ്രാസ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 3-4 ചെറിയ പരന്ന പാത്രത്തിൽ തുല്യമായി മാറ്റിയ ശേഷം ഇഷ്ടമുള്ള കളർ /എസ്സെൻസ് ചേർത്ത് ഫ്രിഡ്ജിൽ സെറ്റ് ചെയ്തെടുക്കുക. സെറ്റ് ആയാൽ ഓരോന്നും ചെറിയ ചതുരങ്ങളായി മുറിച്ചെടുക്കുക.
*ഫലൂദ സെറ്റ് ചെയ്യുന്ന ഗ്ലാസിൽ ചതുരാകൃതിയിൽ മുറിച്ച ഇളനീർ ജെല്ലി ചേർക്കുക. ശേഷം അടുത്ത ലയർ ആയി വാനില ഐസ്ക്രീം, അതിനു മുകളിലായി കസ്കസ്, വീണ്ടും ഇളനീർ ജെല്ലി, സ്ട്രോബറി ഐസ്ക്രീം, വറുത്ത നട്സ്, വീണ്ടും ഐസ്ക്രീം,മാറ്റി വെച്ച ഇളനീർ മിക്സിൽ നിന്ന് 2 ടേബിൾ സ്പൂൺ, ഇങ്ങനെ ഇഷ്ടാനുസരണം ഓരോ ലയർ സെറ്റ് ചെയ്ത് മുകളിൽ ഇഷ്ട്ടനുസരണം അലങ്കരിച്ച് സെർവ് ചെയ്യാം.
*സേമിയ ഇഷ്ടമുള്ളവർക്ക് വേവിച്ച സേമിയയും ചേർക്കാം
Previous
Next Post »