Sausage mini pizza.


____________________
ചേരുവകൾ
____________
1:ചിക്കൻ സോസേജ് -4 എണ്ണം (നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)( സോസേജ് കുറച്ചു കട്ടിയിൽ വട്ടത്തിൽ മുറിച്ചെടുക്കുക കുരുമുളകും ഉപ്പും മിക്സ് ചെയ്ത് ഇതിൽ പുരട്ടിവെക്കുക )
2:മൊസറെല്ല ചീസ് -250 ഗ്രാം (നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
3: മുട്ട-1 മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുക്കുക.(ഓപ്ഷണൽ)
4: വെളുത്ത എള്ള് -1/2 ടീസ്പൂൺ( ഓപ്ഷണൽ)
5: ബേബി ടോമാറ്റോ -5 എണ്ണം
6: ഗാർണിഷ് ചെയ്യാൻ വേണ്ടി പൊതീനയില, ഒലിവ്, എടുത്തിട്ടുണ്ട്.
______________________
പിസ്സ സോസിന് വേണ്ട ചേരുവകൾ
---------------------------------------------------------
1:ടൊമാറ്റോ പ്യൂരി-മുക്കാൽ കപ്പ്
2: ഒറിഗാനോ -1 ടീസ്പൂൺ
3: വെളുത്തുള്ളി പേസ്റ്റ് -1/2ടീസ്പൂൺ
4: ചില്ലി ഫ്ളേക്സ് -1 ടീസ്പൂൺ
5: ഒലിവ് ഓയിൽ-1 1/2 ടീസ്പൂൺ സ്പൂൺ
6മൊസറെല്ല ചീസ് -2ടേബിൾ സ്പൂൺ
7: ഉപ്പ് ആവശ്യത്തിന്
സോസ് തയ്യാറാക്കുന്ന വിധം
_______________________
ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒലിവോയിൽ ഒഴിക്കുക. വെളുത്തുള്ളി , ചില്ലി ഫ്ളേക്സ്, ടൊമാറ്റോ പ്യൂരി, ഒറിഗാനോ,ഉപ്പ്,ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അഞ്ചു മിനിറ്റിനു ശേഷം നല്ലതുപോലെ എണ്ണ തെളിഞ്ഞു വരുമ്പോൾ ചീസ് ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.
സോസ് തയ്യാറായിക്കഴിഞ്ഞു.
മാവിന് വേണ്ട ചേരുവകൾ
__________________________
1: മൈദ-1കപ്പ്
2: ഇൻസ്റ്റൻറ് യീസ്റ്റ്-1 ടീസ്പൂൺ
3: പഞ്ചസാര -1ടീസ്പൂൺ
4: ഒലിവോയിൽ -1 1/2 ടേബിൾ സ്പൂൺ
5: ചൂടുവെള്ളം- (ആവശ്യാനുസരണം നോക്കിയെടുക്കുക)
6: ഒറിഗാനോ -കാൽ ടീസ്പൂൺ
7: ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
_______________________
ഒരു ബൗളിലേക്ക് ഈസ്റ്റ് ,പഞ്ചസാര, ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്ത് 10 മിനിറ്റ് വെക്കുക . ഒരു പാത്രത്തിലേക്ക് മൈദ , ഉപ്പ്, ഒറിഗാനോ, ആവശ്യത്തിന് വെള്ളവും ചേർത്ത് ഇത് കുഴച്ചെടുക്കുക .മാവ് കുറച്ച് ലൂസ് ആയിരിക്കണം പക്ഷേ അധികം ലൂസ് വേണ്ട അധികം കട്ടിയും ആവരുത്. കുഴച്ച മാവിൽ കുറച്ചു ഓയിൽ ഒഴിച്ച് നല്ലതുപോലെ തടവിയശേഷം മാവ് നല്ലതുപോലെ കവർ ചെയ്തത് വെക്കുക . ശേഷം കുറഞ്ഞത് ഒരു മൂന്നാലു മണിക്കൂറെങ്കിലും ഇതും മാറ്റിവെക്കുക.
ഏകദേശം മൂന്നു മണിക്കൂറിനു ശേഷം നോക്കുമ്പോൾ മാവ് ഉള്ളതിനേക്കാളും ഇരട്ടിയായി പാത്രത്തിൽ ഇരിക്കുന്നത് കാണാം .ഈ മാവ് എടുത്ത് വീണ്ടും ഒന്നു കുഴച്ച് എയർ കളയുക ശേഷം ചെറിയ ചെറിയ ബോൾസ് ആക്കി മാറ്റി വെക്കുക. ശേഷം റൗണ്ട് ഷേപ്പിൽ പരത്തിയെടുക്കുക എല്ലാം കുറച്ചു കട്ടിയിൽ വേണം പരത്തി എടുക്കാൻ.
ശേഷം പിസ്സ സോസ് നടുവിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതിനുമുകളിൽ ചീസ് നല്ലതുപോലെ വെച്ചു കൊടുക്കുക മുകളിൽ രണ്ടു നുള്ള് ഒറിഗാനോ ഏറ്റവും മുകളിൽ ബേബി ടൊമാറ്റോ വെച്ചു കൊടുക്കുക ശേഷം സൈഡിലായി ചുറ്റിനും സോസേജ് കുറച്ച് അകലത്തിൽ വെച്ച് കൊടുക്കുക. ശേഷം space ഉള്ള സ്ഥലത്ത് മാവ് ഒരു സ്പൂൺ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു വെച്ച് കൊടുക്കുക ശേഷം സൈഡിൽ എല്ലാ ഭാഗത്തും മുട്ട ബ്രഷ് ചെയ്ത് കൊടുക്കുക അതിൻറെ മുകളിൽ ആയി കുറിച്ച് എള്ള് ഇട്ടു കൊടുക്കുക .
ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രിയിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക .
Sausage mini pizza റെഡിയായിക്കഴിഞ്ഞു .
_________________________________________
ഓവൻ ഇല്ലാത്തവർ ഒരു പാനിൽ വെച്ച് നല്ലതുപോലെ ചൂടാക്കുക. തീ കുറച്ചു വച്ച് ശേഷം മുകളിൽ വേറൊരു പാൻ വെക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന pizza വെച്ച് 30 / 40 മിനിറ്റ് മുടി വെച്ച് വേവിച്ചെടുക്കുക.
Previous
Next Post »