ബസ്മതി അരി - 1kg
പട്ട, ഗ്രാമ്പു, എലക്ക, തക്കോലം - 2 വീതം
ചിക്കൻ - 1kg
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് - 1 tbsp
മഞ്ഞൾപ്പൊടി - അര tsp
മുളക്പ്പൊടി - 1 tbsp
ഗരം മസാലപ്പൊടി - Itsp
കുരുമുളക് പ്പൊടി - 1 tsp
എലക്കപ്പൊടി - 3/4tsp
തൈര് - 2 - 3 tbsp
മല്ലിയില, പൊതീനയില
ചെറുനാരങ്ങ നീര് - 2 tbsp
സവാള - 2 എണ്ണം (വലുത് )
പച്ചമുളക് - 6-8 എണ്ണം
നെയ്യ് - കാൽ കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
============
ഇടത്തരം കഷ്ണങ്ങളാക്കിയ ചിക്കൻ കഴുകി വാരി, എല്ലാ പൊടികളും,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ്,തൈരും,മല്ലിയില, പൊതീനയിലയും, നാരങ്ങാനീരും, ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വയ്ക്കുക.
============
ഇടത്തരം കഷ്ണങ്ങളാക്കിയ ചിക്കൻ കഴുകി വാരി, എല്ലാ പൊടികളും,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ്,തൈരും,മല്ലിയില, പൊതീനയിലയും, നാരങ്ങാനീരും, ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വയ്ക്കുക.
സവാള നേർമ്മയായി അരിഞ്ഞ് ഫ്രൈ ചെയത് മാറ്റിവെക്കുക.
കഴുകി വാരിയ അരി, അര മണിക്കൂർ കുതിർത്ത് ,വെള്ളം തിളപ്പിച്ച്,പട്ട,ഗ്രാമ്പു, ഏലക്ക, തക്കോലം, അൽപം സൺ ഫ്ലവർ ഓയിൽ, പാകത്തിന് ഉപ്പും ചേർത്ത്, അരി വേവാനായി ഇടുക. മുക്കാൽ വേവാകുമ്പോൾ അരിപ്പയിൽ ഊറ്റി മാറ്റി വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അൽപം നെയ്യൊഴിച്ച്, ചിക്കനിട്ട്, ഫ്രൈ ചെയ്ത സവാളയിൽ മുക്കാൽ ഭാഗവും, പച്ചമുളകും, മല്ലിയില, പൊതീനയില ചേർത്ത് ഒന്ന് ചൂടാക്കുക.( ചെറുതീയിൽ) ശേഷം പത്ത് മിനിട്ട് അടച്ച് വെച്ച് വേവിക്കുക. (സാധാരണ ഇങ്ങനെ വേവിക്കാറില്ല ഈ ബിരിയാണിയിൽ) പിന്നീട് തീ Off ഓഫാക്കിയ ശേഷം വേവിച്ചൂറ്റിയ ചോറും,നെയ്യും, മല്ലിയിലയും, ഗരം മസാലയും തൂവി നന്നായി അടച്ചു വെച്ച് ചെറുതീയിൽ 15-20 മിനിട്ട് വേവിക്കുക. കിടിലൻ ഹൈദരാബാദി ബിരിയാണി റെഡി..