ഒരു നാടൻ ഉച്ചയൂണ്


പാലക്കാടൻ മട്ടയരിച്ചോറ്, കുഞ്ഞുചേമ്പിട്ടു വെച്ച മോര് കൂട്ടാൻ, അമരക്കമെഴുക്കുപുരട്ടി, അയിലപൊരിച്ചതു, പിന്നെ നെല്ലിക്ക അച്ചാറും, കൊണ്ടാട്ടമുളകും, പപ്പടം വറുത്തതും.
1... മോര് കൂട്ടാൻ :--കുഞ്ഞിചേമ്പ്, തോല് കളയുമ്പോൾ ചിലർക്ക് കൈ ചൊറിയും.
അതിനുള്ള സൂത്രം, ചേമ്പു കുറച്ചു വെള്ളത്തിൽ ഉപ്പിട്ട് പുഴുങ്ങുക. ശേഷം തോലുകളയുക. സംഗതി വളരെ എളുപ്പം.
ആവശ്യത്തിന് പുളിയുള്ള മോര് കാച്ചിയാലേ രുചിയുണ്ടാവൂ. യു എ ഇ യിൽ കിട്ടുന്ന മോരും(leban) കുറച്ചു യോഗർട്ടും കൂടി മിക്സിയിലൊന്നു അടിച്ച ശേഷം കാച്ചിയാൽ പാകത്തിന് കട്ടിയും, പുളിയുമുള്ള മോരുകൂട്ടാൻ ഉണ്ടാക്കാം.
ചേരുവകൾ :
1.മോര്. 3 കപ്പ്. തൈര് 1 കപ്പ്.
2. വെള്ളുള്ളി. 3.
3. ഇഞ്ചി. 1/4 ഇഞ്ചു കഷ്ണം.
4. പെരിഞ്ജീരകം. 1/2 സ്പൂൺ.
5. നല്ലജീരകം. 1/2 സ്പൂൺ.
6. പച്ചമുളക്. 2
7. കാശ്മീരിമുളക് പൊടി. 1 സ്പൂൺ.
8. മഞ്ഞൾപൊടി. 1/2 സ്പൂൺ.
9.നാളികേരം. 1 കപ്പ്.
10. ഉലുവ. 10 മണി.
11. വറ്റൽ മുളക്. 3.
12. കടുക്. 1/2 സ്പൂൺ.
13. വേപ്പില. 2 തണ്ട്.
14. ഉപ്പ് ആവശ്യത്തിന്.
15. വെളിച്ചെണ്ണ. 3 ടേബിൾസ്പൂൺ
15. ചേമ്പ് .300 ഗ്രാം.
1മുതൽ 9 വരെയുള്ള ചേരുവകൾ ഒന്നിച്ചരക്കുക. ചട്ടിയിൽ,വെന്തചേമ്പും, അരപ്പും ചേർത്ത്, ഉപ്പിട്ട് പതപ്പിക്കുക (തിളക്കരുത് )വെളിച്ചെണ്ണ മറ്റൊരു ചീനച്ചട്ടിയിൽ ചൂടാക്കി, കടുക്, ഉലുവ, പൊട്ടിച്ചു, വറ്റൽ മുളകും, വേപ്പിലയും വറുത്തിടുക.
2...അയില പൊരിച്ചത് :---
ഒരു നെല്ലിക്കയോളം പുളി,അല്പം വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ്, മുളകുപൊടി, മഞ്ഞൾപൊടി, വെള്ളുള്ളി ഇഞ്ചി പേസ്റ്റ്, വേപ്പില, ഉപ്പ് ചേർത്തരച്ചു മീൻ വരഞ്ഞു പുരട്ടി, ഒരു മണിക്കൂറെങ്കിലും( ഫ്രിഡ്ജിൽ വെച്ചാൽ നന്നായി മസാലപിടിക്കും )വെച്ച ശേഷം, ചൂടുള്ള വെളിച്ചെണ്ണയിൽ വേപ്പില വിതറി പൊരിച്ചെടുക്കാം. മൊരിഞ്ഞു വരുമ്പോൾ, മീനിൽ പുരട്ടിയ അതെ മസാല അല്പം കൂടി രണ്ടു വശവും ബ്രഷ് ചെയ്തു കൊടുത്തു, മല്ലിയില അരിഞ്ഞു വിതറുക
Previous
Next Post »