ബാക്കി വന്ന ഗ്രിൽ ചിക്കൻ കൊണ്ടൊരു തട്ടിക്കൂട്ട് ഡ്രൈ ചില്ലി ചിക്കൻ


ചേരുവകൾ
ബാക്കി വന്ന ഗ്രിൽ ചിക്കൻ - ഇഷ്ടാനുസരണം (നീളത്തിൽ കൈ കൊണ്ട് മിൻസ് ചെയ്തത്)
സവാള - 1 എണ്ണം മീഡിയം (നീളത്തിൽ അരിഞ്ഞത് )
വെളുത്തുള്ളി - 3 അല്ലി (നീളത്തിൽ അരിഞ്ഞത് )
ഇഞ്ചി - ചെറിയ കഷ്ണം (നീളത്തിൽ അരിഞ്ഞത് )
പച്ചമുളക് - 3 എണ്ണം (നീളത്തിൽ അരിഞ്ഞത് )
സോയ സോസ് - 1 ടീസ്പൂൺ
ഹോട്ട് സോസ് - എരിവിനനുസരിച്ച്
ക്യാപ്‌സിക്കം - 1 ചെറുത് (നീളത്തിൽ അരിഞ്ഞത് )
സ്പ്രിങ് ഒനിയൻ - ഓപ്ഷണൽ (നീളത്തിൽ അരിഞ്ഞത് )
ഉപ്പ് - ആവശ്യത്തിന്
ഓയിൽ - 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി വഴറ്റുക ശേഷം സവാള ചേർത്ത് വഴറ്റാം, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി കാപ്സിക്കം, സോയാസോസ്, ഹോട്ട് സോസ്, പച്ചമുളക് എന്നിവ ചേർത്ത് മിക്സ്‌ ചെയ്ത ശേഷം ചിക്കൻ ഇട്ട് നന്നായി ചെറുതീയിൽ ഡ്രൈ ആക്കി എടുക്കാം. തീ ഓഫ്‌ ചെയ്യുന്നതിന് മുമ്പേ സ്പ്രിങ് ഒനിയൻ കൂടി ചേർത്തിളക്കാം.. ചപ്പാത്തിയുടെ കൂടെയോ... ചപ്പാത്തി, പൊറോട്ട റോൾ ഫില്ലിംഗ് ആയോ ഉപയോഗിക്കാം.
*എരിവ് കൂടുതൽ ഇഷ്ടമുള്ളവർക്ക് അല്പം ഗ്രീൻ ചില്ലി പേസ്റ്റ് സോസുകൾ ആഡ് ചെയ്യുന്ന സമയത്ത് ആഡ് ചെയ്യാം
Previous
Next Post »