ഇന്നോരു പുഡ്ഡിംഗ്...
എങ്ങനെ ഉണ്ടാക്കിയതെന്ന് പറയാം..
അടി കട്ടിയുള്ള ഒരു പാനിൽ ഒരു കപ്പ് പാൽ തിളപ്പിക്കുക..
ഇതിലേക്ക് രണ്ട് ആപ്പിൾ തൊലി കളഞ്ഞ് മുറിച്ചതും , ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വേവിച്ച് മാറ്റിവെക്കുക..
വേറൊരു പാത്രത്തിൽ ഒരു കപ്പ് പാൽ തിളപ്പിക്കുക...
ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ Conflour പാലിൽ മിക്സ് ചെയ്ത് ചേർത്ത് കുറുക്കി എടുക്കുക....മധുരത്തിനാവശൃമായ Milk made (പഞ്ചസാര ) ചേർത്ത് കൊടുക്കുക..ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക..
വേവിച്ച് വെച്ച ആപ്പിൾ ഒരു മിക്സിയിൽ അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക...
നന്നായി മിക്സ് ചെയ്ത ശേഷം കുറച്ച് അണ്ടിപ്പരിപ്പും , ബദാമും ചെറുതാക്കി മുറിച്ചതും ചേർത്ത് മിക്സ് ചെയ്യുക.
ഒരു പുഡ്ഡിംഗ് ഡിഷിൽ ഒഴിച്ച് സെറ്റ് ചെയ്യാം..
മുകളിൽ ബദാമും , ചെറിയും വെച്ച് അലങ്കരിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ശേഷം കഴിക്കാം.