കാട ഫ്രൈ

കാട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും....കാട ഫ്രൈ ആണേൽ പറയും വേണ്ട 😋
കാട ഫ്രൈ
വേവിക്കാൻ ആവശ്യമായ ചേരുവകൾ
കാട - 6 എണ്ണം
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാട നന്നായി കഴുകി വൃത്തിയാക്കി കത്തി കൊണ്ട് വരഞ്ഞ ശേഷം( ഓപ്ഷണൽ ) മഞ്ഞളും, ഉപ്പും അല്പം വെള്ളവും ചേർത്ത് കുക്കറിൽ ഇട്ട് വേവിക്കുക (ഒരു വിസിൽ വന്നാൽ ഓഫ്‌ ചെയ്യാം)
മാറിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
മുളക് പൊടി - 2 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച് )
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മല്ലി പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഗരം മസാല പൊടി - 1 ടീസ്പൂൺ
പെപ്പർ പൗഡർ - 1 ടീസ്പൂൺ
മൈദ - 2 ടേബിൾ സ്പൂൺ
പുട്ട് പൊടി - 1 1/2 ടേബിൾ സ്പൂൺ
ഇഞ്ചി - 2 ടീസ്പൂൺ
വെളുത്തുള്ളി - 2 ടീസ്പൂൺ
ലെമൺ - 2 ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയും, കറിവേപ്പിലയും ഒഴികെയുള്ള എല്ലാ ചേരുവകളും വലിയൊരു ബൗളിൽ ഇട്ട് നന്നായി മിക്സ്‌ ചെയ്യുക. അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കി ഓരോ കാടയിലും നന്നായി മാറിനേറ്റ് ചെയ്ത് 1 മണിക്കൂർ അടച്ചു വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചെറുതീയിൽ കാട ഫ്രൈ ചെയ്തെടുക്കാം... തീ ഓഫ്‌ ചെയ്യുന്നതിന് മുൻപായി ആവശ്യത്തിന് കറിവേപ്പില ഫ്രൈ ചെയ്ത വെളിച്ചെണ്ണയിൽ ഇട്ട് വറുത്തു കോരുക... ഈ കറിവേപ്പില ഫ്രൈ ചെയ്ത കാടയ്ക്ക് മുകളിൽ ഇട്ട് ചൂടോടെ സെർവ് ചെയ്യാം.
Previous
Next Post »