Special Kozhukkatta



ചേരുവകൾ
===========
അരിപ്പൊടി - ഒരു കപ്പ്
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ഒരു കപ്പ്
വലിയ ഉള്ളി - ഒരെണ്ണം
ഇഞ്ചി - ഒരു ടേബിൾ സ്പൂൺ
പച്ചമുളക് - 2 എണ്ണം
കാരറ്റ് - ഒന്ന്
തക്കാളി - ഒന്ന്
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
ഗരംമസാല അല്ലെങ്കിൽ ഇറച്ചിമസാല - ഒരു ടേബിൾസ്പൂൺ
കറിവേപ്പില + മല്ലിയില ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
-----------------------------------
സ്റ്റെപ് :1
ഒരു ഒരു ചുവടു കട്ടിയുള്ള പാത്രം എടുത്തു ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഒരു കപ്പ് വെള്ളവും ചേർത്തു തിളപ്പിക്കുക. അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം രണ്ടു മിനിറ്റ് അടച്ചു വെക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്തു മാവ് രൂപത്തിലാക്കുക. ഈ മാവ് ചെറിയ ബോളുകൾ ആക്കി ആവി ചെമ്പിൽ വേവിച്ചെടുക്കുക.
സ്റ്റെപ് : 2
മസാല പ്രത്യേകം തയ്യാറാക്കാം. ഒരു കടായി എടുത്തു അതിൽ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിച്ചു എടുക്കുക. അതിലേക്ക് ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. അതിലേക്ക് ക്യാരറ്റ്, തക്കാളി എന്നിവയും ചേർക്കുക. വഴറ്റി വരുമ്പോൾ അതിലേക്ക് ഗരംമസാല അല്ലെങ്കിൽ ഇറച്ചി മസാല ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉപ്പും മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്ത് ഒരു ഒരു ഗ്രേവി രൂപത്തിലാക്കുക. ഇതിലേക്ക് വേവിച്ചുവെച്ച ബൗളുകൾ കൂടെ ചേർത്ത് മിക്സ് ചെയ്യുക. മല്ലിയിലയും കറിവേപ്പിലയും ചേർത്തു സെർവ് ചെയ്യുക
NB : പച്ചക്കറികൾ എല്ലാം ചെറുതായി അരിയണം. ഇവയെല്ലാം അതികം വേവാതെ നോക്കണം. മസാലയിൽ ചേർക്കുന്ന വെള്ളം ആവശ്യത്തിന് നോക്കി ചേർക്കുക.
Previous
Next Post »