#ബനാന #സ്വീറ്റ്

🍌



🍌🍌ഇന്ന് പഴം കൊണ്ടൊരു സിംപിള് റെസിപ്പിയാണ്...പേര് ഇട്ടില്ല..തത്ക്കാലം #ബനാന #സ്വീറ്റ് എന്ന് വിളിക്കാം..
നന്നായി പഴുത്ത നേന്ത്രപ്പഴം-2 എണ്ണം
വെല്ലം(ശര്ക്കര)palm sugar) - 100 ഗ്രാം
തേങ്ങ-1 മുറി
ഏലയ്ക്കാപ്പൊടി-1/2 ടീസ്പൂണ്
Method
അര കപ്പ് വെള്ളം ഒഴിച്ച് ശര്ക്കര അടുപ്പത്ത് വെച്ച് ഉരുക്കി ഒരു പാനിലേക്ക് അരിച്ച് ഒഴിക്കുക.അതിലേക്ക് പഴം വട്ടത്തില് കനത്തില് അരിഞ്ഞിടുക.ഇത് അടുപ്പില് വെച്ച് ചൂടാക്കുക.ഇതിലേക്ക് ചിരവിയ തേങ്ങ ചേര്ത്ത് യോജിപ്പിക്കുക.പാനി വറ്റി പഴം വെന്ത് ശര്ക്കരപാനി വറ്റി വന്നാല് ഏലയ്ക്കാപ്പൊടി ചേര്ത്ത് തീ ഓഫാക്കുക.തണുത്ത ശേഷം കഴിക്കാം.എന്തോരി പാങ്ങന്നെ ട്ടാ ഈ സാധനം😋😋
Previous
Next Post »