ചേരുവകൾ
മൈദ ഒരു കപ്പ്
റവ ഒരു കപ്പ് (ഒരു കപ്പ് ചെറു ചൂട് വെള്ളത്തിൽ കുതിർത്തത്)
അരിപൊടി അര കപ്പ്
ശർക്കര600 ഗ്രാം(അര കപ്പ് വെള്ളം ചേർത്ത് പാനി ആക്കിയത്)
പഴം ചെറുത് 3 എണ്ണം
പപ്പടം ചെറുത് 2 എണ്ണം
നെയ്യ് രണ്ടു ടേബിൾസ്പൂൺ
ഏലക്കായ പൊടിച്ചത് ആവശ്യത്തിന്
തേങ്ങ കൊത്തു ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ശർക്കര അര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി വെക്കണം.റവ ഒരു കപ്പ് ചെറു ചൂട് വെള്ളത്തിൽ കുതിർത്തു എടുക്കണം .പപ്പടം വെള്ളം ഒഴിച്ച് കുതിർത്തു വെക്കണം .മിക്സിയുടെ ജാറില്ലേക്ക് പപ്പടം കുതിർത്തതും പഴവും ചേർത്ത് അരച്ചെടുക്കണം .ഒരു ബൗൾ എടുത്തു അതിലേക്കു മൈദ ,അരിപൊടി ,റവ കുതിർത്തിയത്, പഴവും പപ്പടവും അരച്ചതും ,ശർക്കര പാനിയും ചേർത്ത് മിക്സ് ചെയ്തു വക്കുക .രണ്ടു മണിക്കൂർ വെക്കണം .ഇതിലേക്ക് നെയ്യിൽ വറുത്തു എടുത്ത തേങ്ങാ കൊത്തും ഏലക്ക പൊടിയും ചേർത്ത് മിക്സ് ചെയ്യുക .ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിൻ്റെ മാവു ഒഴിച്ച് കൊടുക്കുക.ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.വളരെ ടേസ്റ്റും സോഫ്‌റ്റും ആയ ഉണ്ണിയപ്പം റെഡി